അപകടത്തിൽ 15 വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം
കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ 15 വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് വളക്കൈ പാലത്തിന് സമീപം വൈകീട്ട് 3.45ഓടെ അപകടത്തിൽപ്പെട്ടത്.
നേദ്യ എസ്. രാജേഷ് ആണ് മരിച്ചത്. വളവിലൂടെ സഞ്ചരിക്കവെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 11 കുട്ടികൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും, മൂന്ന് കുട്ടികൾ താലൂക്ക് ആശുപത്രിയിലും, ഒരാൾ പരിയാരം മെഡിക്കൽ കോളേജിലുമാണ് ചികിത്സയിലുള്ളത്.
ALSO READ: വയനാട് പുനരധിവാസം: 750 കോടിയില്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍; നിർമാണ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്