fbwpx
അൻവറിൻ്റെ ഡിഎംകെ നയിക്കുന്ന സമര പരിപാടിയിൽ ഇ.ടി. മുഹമ്മദ് ബഷീർ; എത്തുക ഉദ്ഘാടകനായി
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Jan, 2025 06:58 PM

ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലായാണ് പരിപാടി നടക്കുന്നത്

KERALA


‌‌‌നിലമ്പൂർ എംഎൽഎ പി.വി. അൻവറിൻ്റെ ഡിഎംകെ നയിക്കുന്ന സമര പരിപാടിയിൽ മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പങ്കെടുക്കും. വനനിയമ ഭേദഗതിക്കെതിരെ വയനാട് മണ്ഡലത്തിൽ നടത്തുന്ന ജനകീയ യാത്രയുടെ സമാപന ചടങ്ങിൻ്റെ ഉദ്ഘാടകനായാണ് ഇ.ടി. മുഹമ്മദ് ബഷീർ എത്തുന്നത്.


ALSO READ: വയനാട് പുനരധിവാസം: 750 കോടിയില്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍; നിർമാണ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്


ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലായാണ് പരിപാടി നടക്കുന്നത്. ഞായറാഴ്ച വൈകിട്ട് എടക്കരയിലാണ് സമാപന സമ്മേളനം. ഇതാദ്യമായാണ് ഒരു മുസ്ലീം ലീഗ് നേതാവ് അൻവറിൻ്റെ സംഘടനയുടെ പരിപാടിക്ക് എത്തുന്നത് എന്നതാണ് ശ്രദ്ധേയം.

KERALA
'പണിക്കൂലി ഒഴിവാക്കുന്നതിലൂടെ ജനങ്ങളുടെ സേവനമാണ് ഉദ്ദേശിക്കുന്നത്'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാൻ
Also Read
user
Share This

Popular

KERALA
KERALA
DYFI പ്രവര്‍ത്തകന്‍ റിജിത്ത് വധം: 9 RSS-BJP പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; വിധി 19 വര്‍ഷങ്ങള്‍ക്കു ശേഷം