fbwpx
നിയുക്ത ​ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ കേരളത്തിലെത്തി; സത്യപ്രതിജ്ഞ ചടങ്ങ് നാളെ രാവിലെ പത്തരയ്ക്ക്
logo

ന്യൂസ് ഡെസ്ക്

Posted : 01 Jan, 2025 06:46 PM

രാജ്‌ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും

KERALA


നിയുക്ത ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എന്‍. ഷംസീറും മന്ത്രിമാ‍രും ചേ‍ർന്ന് ​ഗവർണറെ സ്വീകരിച്ചു. നാളെ രാവിലെ 10.30നാണ് ​ഗവർണ‍ർ ചുമതലയേൽക്കുന്നത്.


Also Read: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം: കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതി; 13-ാം നിയമസഭാ സമ്മേളനം ജനുവരി 17 മുതൽ


രാജ്‌ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഹൈക്കോടതി ജഡ്ജിമാർ അടക്കം 400പേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ചടങ്ങിനു ശേഷം ചായസൽക്കാരവുമുണ്ട്.


Also Read: കുട്ടിക്കാലം മുതൽ ആർഎസ്എസുമായി അടുത്ത ബന്ധം; ആരാണ് സംസ്ഥാനത്തെ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ?


​ഗവ‍ർണ‍ർ ആരിഫ് മുഹമ്മദ് ഖാനു ശേഷം എത്തുന്ന അര്‍ലേക്കര്‍ സ‍ർക്കാരിനോട് എന്തു സമീപനം ആണ് സ്വീകരിക്കുക എന്ന് വരും ദിവസങ്ങളിലെ അറിയുവാൻ സാധിക്കൂ. ആർഎസ്‌എസ് ചുമതലകൾ ദീർഘകാലം വഹിച്ചശേഷം 1989ലാണ് രാജേന്ദ്ര അർലേകർ ബിജെപിയിൽ അംഗമായത്. ഗോവയിൽ സ്‌പീക്കർ, മന്ത്രി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുമായി ഗോവ രാജ്‌ഭവനിൽ വച്ച് രാജേന്ദ്ര അ‌ർലേകർ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവുമായി വളരെ അടുത്ത ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തിയുമാണ് അർലേക്കർ.


അതേസമയം, 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17 മുതൽ വിളിച്ചു ചേർക്കുവാൻ ഗവർണറോട് ശുപാർശ ചെയ്യാനാണ് മന്ത്രിസഭാ യോഗ തീരുമാനം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെ തീരുമാനിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാൽ, റവന്യൂ മന്ത്രി കെ. രാജൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, വനംവകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിനായി വിവരങ്ങൾ വകുപ്പുകളിൽ നിന്നും ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Also Read
user
Share This

Popular

KERALA
KERALA
കാവി ഉടുത്തവരെല്ലാം ആർഎസ്എസ് അല്ല, സനാതന ധർമം ചാതുർവർണ്യമെന്ന് പറയുന്നത് തെറ്റ്: വി.ഡി. സതീശൻ