നിയമ പ്രകാരം ദൃശ്യങ്ങൾ അനുമതിയില്ലാതെ പുറത്ത് വിടുകയോ കൈമാറുകയോ ചെയ്താൽ 20000 റിയാൽ പിഴ ചുമത്തും
സൗദിയിൽ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അനുമതിയില്ലാതെ കൈമാറ്റം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ ഇനി മുതൽ കടുത്ത പിഴ ലഭിക്കും. ഇത് സംബന്ധിച്ചുള്ള നിയമം പ്രാബല്യത്തിൽ വരും. സൗദി ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷാ ക്യാമറുകളമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പുറത്തിറക്കിയത്. പതിനെട്ടോളം നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴകളും നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്.
നിയമ പ്രകാരം ദൃശ്യങ്ങൾ അനുമതിയില്ലാതെ പുറത്ത് വിടുകയോ കൈമാറുകയോ ചെയ്താൽ 20000 റിയാൽ പിഴ ചുമത്തും. പൊതുസുരക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ നിരീക്ഷണ ക്യാമറകൾ നശിപ്പിക്കുക, റെക്കോർഡഡ് ദൃശ്യങ്ങൾ നശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും 20000 റിയാലിൽ കുറയാത്ത പിഴ ചുമത്തും.
ALSO READ: രോഹിണി അധ്യക്ഷ; ലൈംഗികാതിക്രമ പരാതി അറിയിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് നടികര്‍ സംഘം
വനിത സലൂണുകളിലോ ക്ലബ്ബുകളിലോ ക്യാമറകൾ സ്ഥാപിക്കുന്നതും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മുറികൾക്കുള്ളിലോ ക്യാമറകൾ സ്ഥാപിക്കുന്നതോ, ശ്രദ്ധയിൽ പെട്ടാൽ 10000 റിയാലും പിഴ വീഴും .