fbwpx
തലവര മാറ്റുന്ന തലമുറ; 2035 ഓടെ ജെൻ സികൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് പഠനം
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Oct, 2024 03:37 PM

യുവതലമുറയായ ജെൻ സികളുടെ ജീവിത രീതിയും വിപണിയിലെ ഇടപെടലുകളും സമ്പദ് വ്യവസ്ഥയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു

WORLD


2035 ഓടെ ഇന്ത്യയുടെ സാമ്പത്തിക അവസരങ്ങളിൽ 2000 കോടി ഡോളറിൻ്റെ മുന്നേറ്റമുണ്ടാകുമെന്ന് സൂചന. ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പും സ്നാപ്‌ചാറ്റും ചേർന്ന് നടത്തിയ സർവേയിലാണ് പുതിയ കണ്ടെത്തൽ. യുവ തലമുറയായ ജെൻ സികളുടെ (Gen Z) ജീവിത രീതിയും വിപണിയിലെ ഇടപെടലുകളും സമ്പദ് വ്യവസ്ഥയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ ജെൻ സികൾ ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. 37.7 കോടി ജെൻ സികളാണ് ഇന്ത്യയിൽ നിലവിലുള്ളത്. അതായത് രാജ്യത്തിൻ്റെ ജനസംഖ്യയുടെ ഏറ്റവും വലിയ പങ്ക്. ഇന്ത്യയിലെ ഉപഭോഗ സംസ്കാരത്തെ തന്നെ മാറ്റിമറിക്കുകയാണ് യുവ തലമുറ. വിപണിയിലെ ഉത്പന്നങ്ങളും ബ്രാൻഡുകളും ഇപ്പോൾ ജെൻ സികളുടെ നിയന്ത്രണത്തിലാണ്. കൂടുതൽ ക്രിയാത്മകമായി, ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിൽ ജെൻ സി ട്രെൻഡുകൾ മുഖ്യമായ പങ്കുവഹിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. 2035 ഓടെ 2000 കോടി ഡോളറിൻ്റെ സാമ്പത്തിക അവസരങ്ങൾ ഇന്ത്യയിൽ പുതുതായി അവതരിപ്പിക്കപ്പെടുമെന്നും ബിസിജി നടത്തിയ സർവേയിൽ പറയുന്നു.

ALSO READ: സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്


നിലവിൽ ഇന്ത്യൻ ജനസംഖ്യയുടെ നാലിലൊന്ന്, 14 വയസും അതിൽ താഴെയുമുള്ളവരും ഉൾപ്പെടുന്ന ആൽഫ ജനറേഷനും, 30 ശതമാനം 1997നും 2012നും ഇടയിൽ ജനിച്ച ജെൻ സി ജനറേഷനുമാണ്. റിപ്പോർട്ടനുസരിച്ച് നാലിൽ ഒരു ജെൻ സിയും ഏതെങ്കിലുമൊരു വർക്ക് ഫോഴ്സിൻ്റെ ഭാഗമാണ്. നിലവിൽ 860 ദശലക്ഷം രൂപ യുവതലമുറ വിപണിയിൽ നേരിട്ട് ചെലവഴിക്കുന്നുണ്ട്. 2035 ആകുമ്പോഴേക്കും ഇത് 2000 ദശലക്ഷമാകുമെന്നാണ് റിപ്പോർട്ട്.

മാറിയ ഭക്ഷണരീതി, ഫാഷൻ, സൗന്ദര്യ വർധക വസ്തുക്കളുടെ ഉപഭോഗം, യാത്രകൾ, ഒടിടി സംസ്കാരം, ടെക്നോളജി, ഗാഡ്ജറ്റ് ഉപയോഗം എന്നിവയെല്ലാം സമ്പദ് ഘടനയെ ശക്തമാക്കുന്നു. ഇന്ത്യയിൽ ആകെ ചെലവഴിക്കുന്നതിൻ്റെ പകുതിയിലധികവും ജെൻ സി വിഭാഗമാണ് സംഭാവന ചെയ്യുന്നത്.

ALSO READ: പതിറ്റാണ്ടുകൾക്ക് ശേഷം ലോകനേതാക്കളെ സ്വാഗതം ചെയ്ത് റഷ്യ; ബ്രിക്‌സ് ഉച്ചകോടിയിലൂടെ പുടിൻ ഉന്നം വെയ്ക്കുന്നതെന്ത്?


റിപ്പോർട്ട് അടിസ്ഥാനത്തിൽ മൂന്നിൽ രണ്ട് പേരും ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുള്ളവരാണ്. 59 ശതമാനം ജെൻ സികളും സാമ്പത്തിക നിലയിൽ സംതൃപ്തരാണ്. 75 ശതമാനം ജെൻസികളും ശാരീരിക മാനസികാരോഗ്യത്തിന് പ്രാധാന്യം കൽപ്പിക്കുന്നു. 62 ശതമാനം ആളുകൾ ഇന്ത്യയിലെ സാമൂഹിക സാംസ്കാരിക ഘടനയിൽ സന്തോഷിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുവ തലമുറയ്ക്ക് മാറ്റങ്ങൾ അവസരങ്ങളാണ്. ചെലവ് ചെയ്യുന്നതിൽ വർധനവുണ്ടെങ്കിലും നിക്ഷേപത്തിലും ജെൻസികൾ മുമ്പിലാണ്.

KERALA
സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസ്: എ.എൻ. രാധാകൃഷ്ണൻ അനന്തുവിൻ്റെ പരിപാടികളിലെ സ്ഥിരം ഉദ്ഘാടകൻ, ബിജെപിയിൽ അതൃപ്തി
Also Read
user
Share This

Popular

NATIONAL
WORLD
നിയമസഭാ തെരഞ്ഞെടുപ്പ് 2025: ഡൽഹി വിധിയെഴുതുന്നു, ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്; നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമെന്ന് അതിഷി