യുക്രെയ്നിലെ വലിയ ഫാര്‍മ കമ്പനികളിലൊന്നാണ് തകര്‍ന്നത്. ഇന്ത്യന്‍ പൗരനായ രാജീവ് ഗുപ്ത എന്നയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്.
യുക്രെയ്നിലെ കീവില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നേരെ റഷ്യന്‍ മിസൈല്‍ പതിച്ചതായി ഇന്ത്യൻ എംബസി. റഷ്യ ഇന്ത്യയെ മനപൂര്‍വം ഉന്നംവെക്കുകയാണെന്ന് യുക്രെയിനിലെ ഇന്ത്യന്‍ എംബസി പറഞ്ഞു.
'യുക്രെയിനിലെ കുസുമില്‍ ഇന്ന് ഒരു റഷ്യന്‍ മിസൈല്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടക്കല്‍ കമ്പനിക്ക് നേരെ വന്നു പതിച്ചു. ഇന്ത്യന്‍ മരുന്ന് കമ്പനിയെ ഇന്ത്യയുമായുള്ള 'പ്രത്യേക സൗഹൃദം' പറയുമ്പോഴും മോസ്‌കോ മനപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്,' ഇന്ത്യന്‍ എംബസി എക്‌സില്‍ പോസ്റ്റ് ചെയ്തു.
യുക്രെയ്‌നിലെ വലിയ ഫാര്‍മ കമ്പനികളിലൊന്നാണ് തകര്‍ന്നത്. ഇന്ത്യന്‍ പൗരനായ രാജീവ് ഗുപ്ത എന്നയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. ഇന്ത്യന്‍ എംബസി വിവരം അറിയിക്കുന്നതിന് മുമ്പെ യുക്രെയ്‌നിലെ ബ്രിട്ടന്‍ അംബാസിഡര്‍ മാര്‍ട്ടിന്‍ ഹാരിസ് വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ മിസൈല്‍ അല്ല ഡ്രോണ്‍ ആണ് പതിച്ചതെന്നാണ് ബ്രിട്ടന്‍ അംബാസിഡര്‍ പറഞ്ഞു.
റഷ്യന്‍ ഊര്‍ജ സംവിധാനങ്ങള്‍ക്ക് നേരെ യുക്രെയ്ന്‍ അഞ്ച് ആക്രമണങ്ങള്‍ നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രലായം അറിയിച്ചിരുന്നു.