ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു.
സൂപ്പർ സൺഡേയിലെ രണ്ടാം ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു.
തിലക് വർമയുടെ (33 പന്തിൽ 59) അർധസെഞ്ച്വറിയും, റയാൻ റിക്കെൽട്ടൺ (25 പന്തിൽ 41), സൂര്യകുമാർ യാദവ് (28 പന്തിൽ 40), നമൻ ധിറിൻ്റെ (17 പന്തിൽ 38) വെടിക്കെട്ട് പ്രകടനങ്ങളുമാണ് എതിരാളികളുടെ തട്ടകമായ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ മുംബൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. രോഹിത് ശർമ 18 റൺസെടുത്ത് വിപ്രജ് നിഗമിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
ഡൽഹി ക്യാപിറ്റൽസ് നിരയിൽ വിപ്രജും കുൽദീപ് യാദവും രണ്ട് വീതം വിക്കറ്റെടുത്ത് തിളങ്ങി.