അമിതവേഗതയിൽ പോയ കാർ പിന്നീട് മേലടൂരിൽ വച്ചാണ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞത്
തൃശൂർ ചാലക്കുടിയിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ തലകീഴായി മറിഞ്ഞു. ചാലക്കുടി ഹൈവേ പോലീസ് ഡ്രൈവർ ആയ അനുരാജ് ഓടിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്. തൃശ്ശൂർ മാളയിൽ വച്ച് അനുരാജിന്റെ കാർ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. അമിതവേഗതയിൽ പോയ കാർ പിന്നീട് മേലടൂരിൽ വച്ചാണ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞത്.
ALSO READ: ഉഴുത് മറിച്ച മണ്ണിലെ ആഘോഷം; ഇന്നും മുടങ്ങാത്ത വിഷു ചാലിടൽ
കാർ അമിതവേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു. കാറിൽ നിന്ന് മദ്യകുപ്പികളും കണ്ടെത്തി. അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.