പാണക്കാട് കുടുംബത്തെയും മുസ്ലീം മത വിഭാഗങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും മെസേജിലുണ്ട്
കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർക്ക് ഭീഷണി. വാട്‍സ്ആപ്പ് വഴിയാണ് സന്ദീപ് വാര്യർക്ക് നേരെ ഭീഷണി ലഭിച്ചത്. യുഎഇ നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചത്. കയ്യിൽ കിട്ടിയാൽ വേറെ രീതിയിൽ കാണുമെന്നാണ് വാട്സ്അപ്പിൽ വന്ന ഭീഷണി സന്ദേശം. പിന്നാലെ എസ്പിയ്ക്ക് പരാതി നൽകിയിരിക്കുകയാണ് സന്ദീപ് വാര്യ൪.
ALSO READ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാനീറിനെതിരെ കേസ്
വാട്സ്ആപ്പിൽ വന്ന ഭീഷണി സന്ദേശമുൾപ്പെടെ നൽകിയായിരുന്നു സന്ദീപ് വാര്യർ പാലക്കാട് എസ്പിയ്ക്ക് പരാതി നൽകിയത്. കയ്യിൽ കിട്ടിയാൽ വേറെ രീതിയിൽ കാണുമെന്ന സന്ദേശം വധഭീഷണിയാണെന്നും സന്ദീപ് വാര്യർ എസ്‌പിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നു. പാണക്കാട് കുടുംബത്തെയും മുസ്ലീം മത വിഭാഗങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും മെസേജിലുണ്ട്. മൊബൈൽ നമ്പ൪ ഉൾപ്പെടുത്തിയാണ് പരാതി കൈമാറിയത്.