നിതീഷ് പൊലീസിന് നേരെ വെടിയുതിർത്തപ്പോൾ തിരികെ വെടിവെയ്ക്കുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം.
എൻകൗണ്ടറിൻ്റെ സിസിടിവി ദൃശ്യം
കർണാടകയിൽ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ എൻകൗണ്ടറിൽ കൊലപ്പെടുത്തി പൊലീസ്. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിഹാർ സ്വദേശിയുമായ നിതേഷ് കുമാറാണ് കൊല്ലപ്പെട്ടത്. നിതീഷ് പൊലീസിന് നേരെ വെടിയുതിർത്തപ്പോൾ തിരികെ വെടിവെയ്ക്കുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം.
അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് പ്രതിയും പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. പിടികൂടാനെത്തിയ പൊലീസിനെ പ്രതി ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. നിതീഷ് പൊലീസിന് നേരെ വെടിയുതിർത്തതോടെ പൊലീസ് തിരികെ വെടിവെച്ചു. കൊലപ്പെടുത്തുന്നതിന് മുൻപായി മുന്നറിയിപ്പായി പ്രതിക്ക് നേരെ വെടിവെച്ചിരുന്നെന്നും പൊലീസ് പറയുന്നു. നിതീഷിൻ്റെ ആക്രമത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്.
ALSO READ: 'മുസ്ലീം ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നു'; വഖഫ് ബില്ലിനെതിരെ വിജയ് സുപ്രീംകോടതിയില്‍
കഴിഞ്ഞദിവസമാണ് 35കാരനായ നിതേഷ് കുമാർ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പൊലീസിന് ലഭിച്ചിരുന്നു. അമ്മ ജോലി ചെയ്യുന്ന ബ്യൂട്ടിപാർലറിൽ നിന്നായിരുന്നു പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് സമീപത്തുള്ള വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തി. ശേഷം ശുചിമുറിയിൽ ഉപേക്ഷിച്ചു. പിന്നാലെ കുട്ടിയെ കാണാനില്ലെന്ന് അമ്മ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം പ്രതിയെ പൊലീസ് മനഃപൂർവം കൊലപ്പെടുത്തുകയായിരുന്നെന്ന ആരോപണവുമായി നിതീഷിൻ്റെ കുടുംബം രംഗത്തെത്തി. നിതീഷിൻ്റെ മാതാപിതാക്കളാണ് പ്രതിഷേധിച്ചത്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നിലായിരുന്നു പ്രതിഷേധം.