കാനഡയില്‍ ഇന്ത്യന്‍ പൗരനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Apr, 2025 12:00 PM

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ലെന്നും എന്നാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുന്നതായും എംബസി അറിയിച്ചു.

WORLD



കാനഡയിലെ ഒട്ടാവയ്ക്കടുത്ത് റോക്ക്‌ലാന്‍ഡില്‍ ഇന്ത്യന്‍ പൗരനെ കുത്തിക്കൊലപ്പെടുത്തി. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയില്‍ എടുത്തതായി കാനഡയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ലെന്നും എന്നാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുന്നതായും എംബസി അറിയിച്ചു.


ALSO READ: പപുവ ന്യൂ ഗിനിയയിലെ ന്യൂ ബ്രിട്ടന്‍ തീരത്ത് വന്‍ ഭൂകമ്പം; 6.9 തീവ്രത രേഖപ്പെടുത്തി


'റോക്ക്‌ലാന്‍ഡിനടുത്ത് ഇന്ത്യന്‍ പൗരന്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം ഏറെ ദുഃഖിപ്പിക്കുന്നതാണ്. പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രാദേശിക അസോസിയേഷനും മറ്റും വഴി കുടുംബത്തിന് പറ്റാവുന്ന സഹായങ്ങള്‍ ഞങ്ങള്‍ ചെയ്തുവരികയാണ്,' കാനഡയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ പോസ്റ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഒന്റാറിയോയില്‍ കൂടുതല്‍ പൊലീസ് സന്നാഹം ഉണ്ടാകുമെന്ന് റോക്ക്‌ലാന്‍ഡിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍ സമാനമായി ഒരു കൊലപാതക വാര്‍ത്തയും അറസ്റ്റ് വാര്‍ത്തയും ഇന്ന് രാവിലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യന്‍ എംബസി വ്യക്തമാക്കിയ വാര്‍ത്തതന്നെയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

KERALA
മാർക്കറ്റിംഗ് സ്ഥാപനമായ HPLൽ ഉൽപ്പന്നങ്ങളുടെ വിലയിലും തട്ടിപ്പ്; ആരോപണവുമായി മുൻ ജിവനക്കാരൻ
Also Read
Share This