സമൂഹമാധ്യമത്തിലൂടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. കൂടാതെ അമേരിക്കയുമായി വ്യാപാരത്തിന് താൽപര്യമുള്ള രാജ്യങ്ങളുമായി ചർച്ചകൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെ ചൈനയ്ക്കെതിരെ പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അമേരിക്കയ്ക്കെതിരെ പ്രഖ്യാപിച്ച പകരം തീരുവ പിൻവലിക്കണമെന്നാവശ്യം. ഇല്ലെങ്കിൽ നാളെ മുതൽ 50 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. നിലവിലുള്ള താരിഫ് തർക്കത്തിനിടയിലാണ് ചൈനക്കെതിരെ പുതിയ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്.
ചൈന അമേരിക്കൻ ഉൽപന്നങ്ങൾക്കെതിരെ പ്രഖ്യാപിച്ചിട്ടുള്ള 34 ശതമാനം തിരിച്ചടി തീരുവ ഇന്ന് പിൻവലിക്കണം. നിർദേശം തള്ളിയാൽ 50 ശതമാനം അധിക തീരുവ അമേരിക്ക നാളെ മുതൽ ചുമത്തും. കൂടാതെ അമേരിക്കയും ചൈനയുമായുള്ള വ്യാപര ചർച്ചകൾ നിർത്തിവെയ്ക്കുമെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. കൂടാതെ അമേരിക്കയുമായി വ്യാപാരത്തിന് താൽപര്യമുള്ള രാജ്യങ്ങളുമായി ചർച്ചകൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
Also Read; 'എന്റെ നയങ്ങള്‍ ഒരിക്കലും മാറില്ല'; ചൈനയുടെ പകരം താരിഫ് പ്രഖ്യാപനം പരിഭ്രാന്തരായതിനാലെന്ന് ട്രംപ്
ഏപ്രിൽ 2 ന് ഡൊണാൾഡ് ട്രംപ് ചൈനയ്ക്കു മേൽ 34 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ചൈന തിരിച്ച് അമേരിക്കയ്ക്കെതിരെയും 34 ശതമാനം തീരുവ ചുമത്തി. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. അതേസമയം, ട്രംപിൻ്റെ പുതിയ താരിഫ് പ്രഖ്യാപനം ആഗോള തലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധികൾക്കും വഴിവച്ചു.
താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണി അടിതെറ്റി. ട്രില്ല്യന്‍ ഡോളറുകളുടെ നഷ്ടമാണ് ലോകമെമ്പാടും ഓഹരി വിപണികള്‍ ഒരാഴ്ച കാലയളവില്‍ നേരിട്ടത്. ഇന്നലെ തകർച്ചയോടെ വ്യാപാരമാരംഭിച്ച ഏഷ്യന്‍ വിപണിക്കും വലിയ ആഘാതമുണ്ടായി. ഇതിനിടെയാണ് വീണ്ടും ചൈനക്കെതിരെ പുതിയ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്.