ജാമിഅ നൂരിയ്യ സ്ഥാപനത്തിൻ്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച അസ്ഗറലി ഫൈസിയെ പുറത്താക്കാൻ ആരാണ് അധികാരം നൽകിയതെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് ചോദ്യമുയർത്തി
പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്നും പുറത്താക്കിയ സമസ്ത കേന്ദ്ര മുശാവറ അംഗവും, അധ്യാപകനുമായ അസ്ഗറലി ഫൈസിക്ക് പിന്തുണയുമായി സമസ്തയിലെ ലീഗ് വിരുദ്ധർ. പിന്തുണയുമായി എത്തിയതിന് പിന്നാലെ സമസ്തയിലെ വിഭാഗീതയാണ് പുറത്തുവരുന്നത്. എസ്കെഎസ്എസ്എഫ് ആദർശ സമ്മേളനത്തിൽ അസ്ഗലി ഫൈസി, സാദിഖലി തങ്ങളെ പരോക്ഷമായി വിമർശിച്ചിരുന്നു. ജാമിഅ നൂരിയ്യ സ്ഥാപനത്തിൻ്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച അസ്ഗറലി ഫൈസിയെ പുറത്താക്കാൻ ആരാണ് അധികാരം നൽകിയതെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് ചോദ്യമുയർത്തി.
അസ്ഗറലി ഫൈസിക്ക് എതിരായ നടപടിയിൽ പ്രതിഷേധം ഉണ്ടെന്നും, സമസ്തയും എല്ലാ ഘടകങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമാക്കിയിരുന്നു. കൂടാതെ സമസ്ത പ്രസിഡൻ്റ് ജിഫ്രി തങ്ങള അധിക്ഷേപിച്ച് സംസാരിച്ച പി എം എ സലാമിന് നേരെയും വിമർശനം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അസ്ഗറലി ഫൈസിയുടെ ശിഷ്യരുടെ സംഘടനയായ ത്വലബ സ്റ്റുഡൻസ് അസോസിയേഷൻ പെരിന്തൽമണ്ണിൽ വച്ച് പരിപാടിയിലായിരുന്നു ഹമീദ് ഫൈസിയുടെ പരാമർശം.
ALSO READ: വേലയ്‌ക്കിടെ മോഷ്‌ടാവ് മാല വിഴുങ്ങി; തൊണ്ടി കിട്ടാൻ മോഷ്ടാവിൻ്റെ വയറിളകുന്നതും കാത്ത് പൊലീസ്
ആദര്‍ശത്തെയാണ് മുറുകെ പിടിക്കേണ്ടതെന്നും എല്ലായിടത്തും കയറി നിരങ്ങുന്നവര്‍ നാല്‍ക്കാലികള്‍ക്ക് സമാനമാണെന്നുമായിരുന്നു, അസ്ഗറലി ഫൈസിയുടെ പരാമർശം. ഇതിനുപിന്നാലെയാണ് ജാമിഅ നൂരിയ്യയിൽ നിന്നും അസ്ഗറലി ഫൈസിയെ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് പുറത്താക്കിയത്. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്നും പുറത്താക്കിയ സമസ്ത കേന്ദ്ര മുശാവറ അംഗവും, അധ്യാപകനുമായ അസ്ഗറലി ഫൈസിക്ക് പിന്തുണയുമായി സമസ്തയിലെ ലീഗ് വിരുദ്ധർ രംഗത്തെത്തിയതോടെയാണ് സമസ്തയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്.