പേസർ മാറ്റ് ഹെൻറിയുടെ പരിക്കാണ് ടീമിന് തുടക്കത്തിലേ കനത്ത പ്രഹരം സമ്മാനിച്ചത്.
നിർണായകമായ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിന് തിരിച്ചടിയേകി പ്രമുഖ താരങ്ങളുടെ പരിക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമി ഫൈനലിൽ വലതു തോളിന് പരിക്കേറ്റ പേസർ മാറ്റ് ഹെൻറിയുടെ പരിക്കാണ് ടീമിന് തുടക്കത്തിലേ കനത്ത പ്രഹരം സമ്മാനിച്ചത്.
ടോസിങ് സമയത്ത് കീവീസ് നായകൻ മിച്ചെൽ സാൻ്റനർ തെല്ല് നിരാശയോടെയാണ് മാറ്റ് ഹെൻറിക്ക് കളിക്കാനാകില്ലെന്ന വിവരം അറിയിച്ചത്. പകരം നഥാൻ സ്മിത്തിനാണ് അവസരം ലഭിച്ചത്. മത്സരത്തിന് മുന്നോടിയായി ഫിറ്റ്നസ് തെളിയിക്കുന്നതിൽ ഹെൻറി പരാജയപ്പെട്ടിരുന്നു.
ALSO READ: കിവികളെ എറിഞ്ഞിട്ട് സ്പിന്നർമാർ; ഇന്ത്യക്ക് 251 റൺസ് വിജയലക്ഷ്യം
എന്നാൽ മത്സരത്തിനിടെ സൂപ്പർ താരം കെയ്ൻ വില്യംസണ് കൂടി പരിക്കേറ്റിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. തുടയിലെ മസിലിന് പരിക്കേറ്റ വില്യംസൺ ന്യൂസിലൻഡിനായി ഫീൽഡ് ചെയ്യാനെത്തിയില്ല. പകരം മാർക്ക് ചാപ്മാനാണ് രണ്ടാം പകുതിയിൽ കീവീസ് പടയ്ക്കായി ഫീൽഡ് ചെയ്തത്.