വീടും വീട്ടുപകരണങ്ങളും പൂർണമായി കത്തിനശിച്ചു
തിരുവനന്തപുരം വർക്കലയിൽ അമ്മയുമായുള്ള വാക്കേറ്റത്തിനിടെ മകൻ വീടിന് തീയിട്ടു. മദ്യലഹരിയിൽ മേൽവെട്ടൂർ സ്വദേശി പ്രിജിത്താണ് വാടക വീടിന് തീയിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് മേൽവെട്ടൂർ സ്വദേശികളായ സതിയും മകൻ പ്രിജിത്തും തമ്മിൽ വാക്കേറ്റമുണ്ടായത്.
ALSO READ: മദ്യവിൽപനയെ ചൊല്ലി തർക്കം; താമരശേരിയിൽ മധ്യവയസ്കന് ക്രൂരമർദനം
മദ്യലഹരിയിലായിരുന്ന പ്രിജിത്ത് മകനെയും കൂട്ടി പുറത്തുപോകാനൊരുങ്ങിയത് സതി തടഞ്ഞിരുന്നു. പിന്നാലെ സതി കുട്ടിയേയും കൂട്ടി തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി. ഇതിൽ പ്രകോപിതനായാണ് പ്രിജിത്ത് വീടിന് തീയിട്ടത്.
ALSO READ: വര്‍ക്കലയില്‍ ദ്രാവകം നല്‍കി മയക്കി യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സെത്തി തീയണച്ചു. വീടും വീട്ടുപകരണങ്ങളും പൂർണമായി കത്തിനശിച്ചു. 12 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് വീട്ടുടമ ബീന പറഞ്ഞു. ബീനയുടെ പരാതിയിൽ വർക്കല പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം പ്രിജിത്ത് ഒളിവിലാണ്.