fbwpx
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: സത്യാഗ്രഹം തുടങ്ങി ഹർഷിന, നീതി നൽകാതെ മുഖം തിരിച്ച് ആരോഗ്യവകുപ്പും സർക്കാരും
logo

ന്യൂസ് ഡെസ്ക്

Posted : 13 Feb, 2025 08:25 AM

രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ കിഡ്സൺ കോർണറിൽ ഹർഷിന സത്യാഗ്രഹ സമരമിരിക്കും

KERALA


പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങി ദുരിതമനുഭവിച്ച ഹർഷിന നീതി തേടി വീണ്ടും തെരുവിലേക്ക്. ‘വൈകുന്ന നീതി അനീതിയാണ്, ഹർഷിനക്ക്‌ നീതി ഉറപ്പാക്കുക’ എന്ന മുദ്രാവാക്യമുയർത്തി സമര സമിതി ഇന്ന് കോഴിക്കോട് കിഡ്സൻ കോർണറിൽ സത്യാഗ്രഹ സമരം നടത്തും. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന സത്യാഗ്രഹ സമരം മുൻ കെപിസിസി പ്രസിഡന്റ്‌ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ കിഡ്സൺ കോർണറിൽ ഹർഷിന സത്യാഗ്രഹ സമരമിരിക്കും.

പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും സ്റ്റേ ലഭിക്കാൻ ഇടയായ സാഹചര്യവും, ഇതുവരെയും കേസ് ഹൈക്കോടതി പരിഗണിക്കണമെന്ന് ഗവൺമെൻ്റ് പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നും കോടതിയോട് ആവശ്യപ്പെടാത്തതും സർക്കാർ ഹർഷിക്കൊപ്പമല്ല എന്ന് തെളിയിക്കുന്നതാണെന്ന് സമരസമിതി ആരോപിക്കുന്നു. തനിക്കൊപ്പ​മു​ണ്ടെ​ന്ന് സർ​ക്കാ​ർ ആവർത്തിക്കുമ്പോഴും നീതി നടപ്പിലാകുന്നില്ലെന്ന് ഹർഷിന പറയുന്നു.


ALSO READ: കുണ്ടറയിലെ സൈനികൻ്റെ മരണം ലോക്കപ്പ് മർദനത്തെ തുടർന്ന്; പരാതിയുമായി മാതാവ്


2017ൽ മൂ​ന്നാ​മ​ത്തെ പ്ര​സ​വ ശസ്ത്രക്രിയക്കിടെ ​കോ​​ഴി​​ക്കോ​​ട് മെഡിക്കൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ​​ നിന്നാണ് ഹർഷി​​ന​​യു​​ടെ വ​​യ​​റ്റി​​ൽ കത്രിക കുടു​​ങ്ങി​​യ​​തെ​​ന്ന് പൊ​​ലീ​​സ് അന്വേഷണത്തിൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ രണ്ട് ഡോക്ടർമാർ, ര​ണ്ട് ന​ഴ്‌സുമാ​ർ അ​ട​ക്കം നാ​ല് ​പേരെ പ്ര​തി​ ചേ​ർ​ത്ത് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പൊ​ലീ​സ് 2023 ഡി​സം​ബ​ർ 23ന് ​കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ൽ കുറ്റപത്രം ​സ​മ​ർ​പ്പി​ക്കു​ക​യും ചെയ്തു. വിചാരണ തുടരുന്നതി​നി​ടെ പ്ര​തി​ക​ൾ ഹൈ​ക്കോട​തി​യെ സ​മീ​പി​ക്കു​ക​യും 2024 ജൂ​ണി​ൽ സ്‌റ്റേ ​വാ​ങ്ങു​ക​യും ചെയ്തു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നിന്നാണ് ക​ത്രി​ക വ​യ​റ്റി​ൽ കുടുങ്ങിയതെന്ന് ​പൊ​ലീ​സ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മെ​ഡി​ക്ക​ൽ ബോർഡ്‌ ചേർ​ന്ന് ഡോ​ക്‌ട​ർ​മാ​ർ​ക്ക് ക്ലീൻചിറ്റ് ന​ൽ​കി. പി​ന്നീ​ട് ഹ​ർ​ഷി​ന സമരം ക​ടു​പ്പി​ക്കു​ക​യും പൊ​ലീ​സ് ശക്തമായ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെയ്‌തതോടെ​യാ​ണ് അന്വേഷണവുമായി ​മുന്നോ​ട്ട് ​പോകാൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. നീ​തി തേ​ടി ഹ​ർ​ഷി​ന മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മുന്നിൽ 106 ദി​വ​സമാണ് സമരമിരുന്നത്. നഷ്‌ടപരിഹാ​രം ആവശ്യപ്പെട്ട് 2025 ജനുവ​രി 18ന് ഹർഷിന ​കോ​ഴി​ക്കോ​ട് സി​വി​ൽ കോടതിയിൽ ഹ​ർജി സമർപ്പിച്ചി​രു​ന്നു. നടപടി ഒന്നുമാകാത്ത സാഹചര്യത്തിലാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് ഇറങ്ങുന്നത്.

KERALA
പൊലീസുകാരെ ആക്രമിച്ചു, വാഹനം അടിച്ച് തകർക്കാൻ ശ്രമിച്ചു; പാലാരിവട്ടത്ത് നടുറോഡിൽ കത്തിയുമായി പെൺകുട്ടിയുടെ പരാക്രമം
Also Read
user
Share This

Popular

KERALA
KERALA
വയനാട്ടിലെ യുഡിഎഫ് ഹർത്താൽ പൂർണം; പലയിടത്തായി വാഹനങ്ങൾ തടഞ്ഞു, നേരിയ സംഘർഷം