ഇന്നലെ രാത്രി ഏഴരയോടെ താഴെയങ്ങാടി ബെവ്‌കോ ഔട്ട്‌ലെറ്റ് പരിസരത്ത് വെച്ചാണ് റിയാസിന് കുത്തേറ്റത്
വയനാട് പുൽപ്പള്ളിയിൽ കത്തിക്കുത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.
ഇന്നലെ രാത്രി ഏഴരയോടെ താഴെയങ്ങാടി ബെവ്‌കോ ഔട്ട്‌ലെറ്റ് പരിസരത്ത് വെച്ചാണ് റിയാസിന് കുത്തേറ്റത്. ദേഹത്ത് ഏഴോളം മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റിയാസിൻ്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വയനാട് പുൽപള്ളിയിലേക്ക് കൊണ്ടുവരും.
ALSO READ: തിരുവനന്തപുരത്ത് സ്കൂൾ ബസിനുള്ളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു