fbwpx
പ്രായത്തെ പരിഹസിച്ച് 43കാരൻ ചരിത്രം രചിക്കുന്നു; വിസ്മയമായി ചെന്നൈയുടെ തല
logo

ന്യൂസ് ഡെസ്ക്

Posted : 15 Apr, 2025 07:25 AM

ലഖ്നൗവിൻ്റെ ആയുഷ് ബദോനിയെ പുറത്താക്കിയതോടെയാണ് 43കാരനായ തല ചരിത്രത്തിൽ ഇടം നേടിയത്.

IPL 2025


ഐപിഎല്ലിൽ ചരിത്രം കുറിച്ച് ചെന്നൈ നായകൻ എംഎസ് ധോണി. വിക്കറ്റിന് പിന്നിൽ നിന്ന് 200 താരങ്ങളെ പുറത്താകുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്. 271 മത്സരങ്ങളിലാണ് ധോണിയുടെ നേട്ടം. ലഖ്നൗവിൻ്റെ ആയുഷ് ബദോനിയെ പുറത്താക്കിയതോടെയാണ് 43കാരനായ തല ചരിത്രത്തിൽ ഇടം നേടിയത്.



ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. രവീന്ദ്ര ജഡേജയുടെ ബൗളിംഗിൽ ആയുഷ് ബദോനിയെ സ്റ്റംപ് ചെയ്തുകൊണ്ട് 14-ാം ഓവറിലാണ് ധോണി ഈ നാഴികക്കല്ല് പിന്നിട്ടത്.



ഐ.പി.എല്ലിൽ അദ്ദേഹത്തിന്റെ 46-ാമത്തെ സ്റ്റംപിങ് കൂടിയായിരുന്നു ഇത്. 271-ാം ഐപിഎൽ മത്സരം കളിച്ച ധോണി ഇപ്പോൾ 201 പുറത്താക്കലുകൾ നേടിയിട്ടുണ്ട്. ഇതിൽ 155 ക്യാച്ചുകളും 46 സ്റ്റംപിങ്ങുളും ഉൾപ്പെടുന്നു.


ALSO READ: തലയ്ക്കും CSKയ്ക്കും ആശ്വാസം; റുതുരാജിന് പകരക്കാരനായി 17കാരൻ മുംബൈ ഓപ്പണർ ടീമിൽ



ധോണി കഴിഞ്ഞാൽ ദിനേശ് കാർത്തിക്കാണ് ലിസ്റ്റിൽ രണ്ടാമത്. 182 പുറത്താക്കലുകളാണ് ധോണി നടത്തിയത്. എബി ഡിവില്ലിയേഴ്‌സ് 124, റോബിൻ ഉത്തപ്പ 118, വൃദ്ധിമാൻ സാഹ 116 എന്നിങ്ങനെയാണ് ലിസ്റ്റിലുള്ള ആദ്യ അഞ്ച് പേർ.

WORLD
അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി
Also Read
user
Share This

Popular

KERALA
KERALA
കൊല്ലം പൂര വിവാദം: ഹെഡ്ഗേവാർ ചിത്രം ഉയർത്തിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് തേടി