fbwpx
കൊല്ലം പൂരത്തിൽ RSS നേതാവിൻ്റെ ചിത്രം; ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് കുടമാറ്റ ചടങ്ങിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Apr, 2025 10:32 AM

നവോത്ഥാന നായകന്മാരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത്

KERALA


കൊല്ലം പൂരത്തിൽ ആർഎസ്എസ് സ്ഥാപക നേതാവിൻ്റെ ചിത്രം പ്രദർശിപ്പിച്ചു. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പുതിയ കാവ് ക്ഷേത്ര ഉത്സവത്തിൻ്റെ കുടമാറ്റ ചടങ്ങിലാണ്  ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത്. നവോത്ഥാന നായകന്മാരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത്.


ALSO READകാട്ടാന ആക്രമണത്തില്‍ പ്രതിഷേധം; അതിരപ്പിള്ളിയില്‍ ഇന്ന് ജനകീയ ഹർത്താല്‍

കുടമാറ്റ ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളാണ് ആദ്യം ഉയർത്തിയത്. താമരക്കുളം ഭഗവതിക്കാവും പുതിയക്കാവ് ഭഗവതി ക്ഷേത്രവും ചേർന്നാണ് കുടമാറ്റ ചടങ്ങ് സംഘടിപ്പിച്ചത്. പുതിയക്കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ നിയന്ത്രണം ആർഎസ്എസിൻ്റെ കീഴിലാണ്. ആ സാഹചര്യത്തിലായിരിക്കണം ക്ഷേത്രത്തിൻ്റെ ഭാഗത്തുനിന്നും ഇത്തമൊരു നീക്കം ഉണ്ടായിരിക്കുന്നത്.


ഉത്സവ പരിപാടികളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം കാറ്റിൽ പറത്തിയാണ് ഇത്തരത്തിലൊരു നീക്കം ഉണ്ടായിരിക്കുന്നത്. കടയ്ക്കൽ ക്ഷേത്ര വിവാദം നിലനിൽക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം കൂടി ഉണ്ടായിരിക്കുന്നത്.

TAMIL MOVIE
വിജയ്‌‌‌‌‌യുടെ ജനനായകന് ബീറ്റൊരുക്കാന്‍ ഹനുമാന്‍ കൈന്‍ഡ്?
Also Read
user
Share This

Popular

NATIONAL
TAMIL MOVIE
'എല്ലാം മറക്കുമ്പോഴും തീയതികൾ മാത്രം ഓർക്കുന്നു...'; തിഹാ‍ർ ജയിലിൽ നിന്നും ​ഗുൽഫിഷ ഫാത്തിമ എഴുതുന്നു