fbwpx
IPL 2025 | മുന്നിൽ നിന്ന് പട നയിച്ച് സഞ്ജു, ടോപ് ഗിയറിലെത്തി രാജസ്ഥാൻ റോയൽസ്; പഞ്ചാബിന് ഞെട്ടിക്കുന്ന തോൽവി
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Apr, 2025 11:54 PM

ഓപ്പണർമാരായ യശസ്വി ജെയ്സ്വാളും (45 പന്തിൽ 67) സഞ്ജു സാംസണും (26 പന്തിൽ 38) ചേർന്ന് 10.2 ഓവറിൽ രാജസ്ഥാന് 89 റൺസിൻ്റെ ശക്തമായ അടിത്തറ സമ്മാനിച്ചാണ് പിരിഞ്ഞത്.

IPL 2025

സഞ്ജു നായകനായി തിരിച്ചെത്തിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത് ബാറ്റർമാരും ബൗളർമാരും. പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായ പഞ്ചാബ് കിങ്സിനെ 50 റൺസിനാണ് രാജസ്ഥാൻ റോയൽസ് തകർത്തത്. ജയത്തോടെ ഒമ്പതാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് ഉയരാനും രാജസ്ഥാനായി. 206 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വൻ മാർജിനിലുള്ള ജയത്തോടെ നെറ്റ് റൺറേറ്റ് -1.112ൽ നിന്ന് -0.185 ആയി കുറയ്ക്കാനും സഞ്ജുവിനായി.

നേഹൽ വധേര (41 പന്തിൽ 62), ഗ്ലെൻ മാക്സ്‌വെൽ (21 പന്തിൽ 30), പ്രഭ്‌സിമ്രാൻ (17) എന്നിവരാണ് പഞ്ചാബിനായി തിളങ്ങിയത്. രാജസ്ഥാനായി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റെടുത്തു. സന്ദീപ് ശർമ, മഹീഷ് തീക്ഷണ എന്നിവർ രണ്ട് വീതം വിക്കറ്റും, ഹസരങ്കയും കുമാർ കാർത്തികേയയും ഓരോ വീതം വിക്കറ്റും വീഴ്ത്തി. വധേരയെ വീഴ്ത്തി ഹസരങ്കയും, മാക്സ്‌വെല്ലിനെ വീഴ്ത്തി മഹീഷ് തീക്ഷണയും രാജസ്ഥാന് മത്സരം പിടിമുറുക്കാൻ വഴിയൊരുക്കി.



ശനിയാഴ്ചത്തെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ രാജസ്ഥാനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ തന്നെയാണ് കരുത്തരായ പഞ്ചാബ് ബൗളർമാർക്ക് ആദ്യ പത്തോവർ വരെ ഒരവസരവും നൽകാതെ ടീമിനെ മുന്നോട്ട് നയിച്ചത്. ഓപ്പണർമാരായ യശസ്വി ജെയ്സ്വാളും (45 പന്തിൽ 67) സഞ്ജു സാംസണും (26 പന്തിൽ 38) ചേർന്ന് 10.2 ഓവറിൽ രാജസ്ഥാന് 89 റൺസിൻ്റെ ശക്തമായ അടിത്തറ സമ്മാനിച്ചാണ് പിരിഞ്ഞത്. ജെയ്സ്വാൾ കൂടി ഫോമിലേക്ക് വന്നത് രാജസ്ഥാന് കൂടുതൽ ആത്മവിശ്വാസം നൽകും.



നിതീഷ് റാണ (12) നിരാശപ്പെടുത്തിയെങ്കിലും റിയാൻ പരാഗും (43) ഹെറ്റ്‌മെയറും (20) ധ്രുവ് ജുറേലും (13) ചേർന്ന് രാജസ്ഥാൻ്റെ സ്കോർ 200 കടത്തി. ചണ്ഡീഗഡിലെ മുല്ലൻപൂർ ഗ്രൗണ്ടിലെ ഏറ്റവുമുയർന്ന ഒന്നാമിന്നിങ്സ് സ്കോറാണിത്. അതേസമയം, പഞ്ചാബിനായി ലോക്കി ഫെർഗ്യൂസൺ രണ്ടും അർഷ്ദീപും മാർക്കോ ജാൻസണും ഓരോ വിക്കറ്റും വീതം വീഴ്ത്തി. സ്കോർ, രാജസ്ഥാൻ റോയൽസ് 205/4, പഞ്ചാബ് കിംഗ്‌‌‌സ് 155/9.


ALSO READ: VIDEO | വീണ്ടും കൈകോർത്ത് ജഡ്ഡുവും ധോണിയും; ആരാധകരെ ഞെട്ടിച്ച് മിന്നൽപ്പിണർ റണ്ണൗട്ട്! 

KERALA
ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴില്‍ പീഡനം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി
Also Read
user
Share This

Popular

NATIONAL
KERALA
സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡി.എൽ. കാരാടിന് തോൽവി; അംഗങ്ങളുടെ പട്ടിക പുറത്ത്