കഴിഞ്ഞ മാസങ്ങളിലായി 400ലേറെ ഹിസ്ബുൾ ഭീകരരെ ഇസ്രയേൽ വധിച്ചതായും ഗാലൻ്റ് പറഞ്ഞു
ലെബനന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ലെബനനില്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ നയതന്ത്രം പരാജയപ്പെട്ടാല്‍ കനത്ത നാശം നേരിടേണ്ടി വരുമെന്നുമാണ് മന്ത്രി യോവ് ഗാലന്റ് പറഞ്ഞത്. വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയിലായിരുന്നു യോവ് ഗാലന്റ് പ്രതികരിച്ചത്.
നയതന്ത്രം പരാജയപ്പെട്ടാല്‍ ഹിസ്ബുള്ളയ്ക്ക് കനത്ത നാശം ഉണ്ടാകുമെന്നുമുള്ള മുന്നറിയിപ്പും യോവ് ഗാലന്റ് നല്‍കി. തങ്ങള്‍ക്ക് യുദ്ധം ആവശ്യമില്ലെന്നും എല്ലാ സാഹചര്യങ്ങള്‍ക്കും വേണ്ടി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയില്‍ ഇസ്രയേല്‍ പ്രതികാര നടപടിക്ക് പ്രേരിപ്പിച്ച ഹമാസിന്റെ ആക്രമണത്തിന് ശേഷം ഇസ്രയേലും ഇറാന്റെ പിന്തുണയുള്ള മിലിറ്ററി സേനയും തമ്മില്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുകള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ മാസങ്ങളിലായി 400ലേറെ ഹിസ്ബുള്‍ ഭീകരരെ ഇസ്രയേല്‍ വധിച്ചതായും ഗാലന്റ് പറഞ്ഞു.