fbwpx
'ചെയ്തത് തെറ്റ്, വലിയ വില നൽകേണ്ടി വരും'; ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Oct, 2024 11:45 AM

മലയാളികൾ ഉൾപ്പെടെ ആക്രമണം നടക്കുന്ന മേഖലയിൽ തുടരുകയാണെന്നാണ് വവിരം. മിസൈൽ ആക്രമണത്തിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

WORLD


ഇസ്രയേലിൽ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ചെയ്തത് തെറ്റ്. വലിയ വില നൽകേണ്ടി വരുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇസ്രേയേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇസ്രയേലിലെ ടെൽ അവീവിൽ ഉൾപ്പെട ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സ്ഥീരികരിച്ചു.


മലയാളികൾ ഉൾപ്പെടെ ആക്രമണം നടക്കുന്ന മേഖലയിൽ തുടരുകയാണെന്നാണ് വിവരം. മിസൈൽ ആക്രമണത്തിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജോർദാനിലെ നഗരങ്ങൾക്കു മുകളിലൂടെ ഇസ്രയേലിന് ലക്ഷ്യമിട്ട് ഇറാൻ്റെ മിസൈലുകൾ നീങ്ങുന്നതിൻ്റെ ദൃശങ്ങൾ പുറത്തുവന്നിരുന്നു.


Also Read; ഇസ്രയേലിലെ ഇന്ത്യന്‍ പൗരർക്ക് ജാഗ്രതാ നിർദേശം നല്‍കി ഇന്ത്യന്‍ എംബസി; 24x7 ഹെല്‍പ്‍ലൈന്‍ നമ്പർ ആരംഭിച്ചു


ഇസ്രേലിലെ മിസൈൽ ആക്രമണത്തിനു പിന്നാലെ യുഎസിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി യുഎസ് പ്രഡിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമലഹാരിസും ദേശീയ സുരക്ഷാ കൌൺസിലുമായി വൈറ്റ് ഹൌസിൽ അടിയന്തര യോഗം ചേർന്നു. ഇസ്രയേലിനെ സഹായിക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്തു എന്നാണ് വിവരം.


ഇസ്രയേലിലെ ഇന്ത്യൻ പൌരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി.ഇസ്രയേൽ, അധിനിവേശ വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ എല്ലാ യുഎസ് സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിതയിടങ്ങളില്‍ അഭയം പ്രാപിക്കാൻ ഇസ്രയേലിലെ യുഎസ് എംബസിയും നിർദ്ദേശിച്ചു.


Also Read; ചെങ്കടലിൽ ഇസ്രയേലിന് ഹൂതികളുടെ തിരിച്ചടി; കപ്പലിന് നേരെ ആക്രമണം


ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റള്ളയുടെ കൊലപാതകത്തില്‍ ഇറാന്‍റെ ഭാഗത്തുനിന്നും വലിയ തോതില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങളോട് സുരക്ഷിതമായി ബങ്കറുകളിലേക്ക് മാറാന്‍ നിർദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് 200ല്‍ അധികം മിസൈലുകള്‍ ഇറാന്‍ ഇസ്രയേലിലേക്ക് വർഷിച്ചത്.



KERALA
മലപ്പുറത്ത് പതിനഞ്ചുകാരായ മൂന്ന് കുട്ടികളെ കാണാനില്ല; പാലക്കാട് വയോധികരായ സഹോദരിമാരെയും കാണാതായി
Also Read
user
Share This

Popular

KERALA
TELUGU MOVIE
കോട്ടയത്ത് ഇരട്ടക്കൊലപാതകം; വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ: മൃതദേഹം രക്തം വാർന്ന നിലയിൽ