എംഎസ്എഫ് പ്രവർത്തകർ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് ഇന്ന് പലതവണ മാർച്ച് നടത്തിയിരുന്നു.
പ്രതിഷേധ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവർത്തകന് മർദ്ദനം. കേരള വിഷൻ ന്യൂസ് കോഴിക്കോട് ബ്യൂറോ സീനിയർ ക്യാമറാമാൻ സജി തറയിലിനെയാണ് എംഎസ്എഫ് പ്രവർത്തകൻ മർദിച്ചത്. താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികൾക്ക് എസ്എസ്എൽസി പരീക്ഷയെഴുതാൻ അവസരം നൽകിയ നടപടിയിൽ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവർത്തകർ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് ഇന്ന് പലതവണ മാർച്ച് നടത്തിയിരുന്നു.
ഇതിനിടെയായിരുന്നു എംഎസ്എഫ് പ്രവർത്തകൻ്റെ കയ്യേറ്റ ശ്രമം. ജുനൈദ് പെരിങ്ങളം എന്ന എംഎസ്എഫ് പ്രവർത്തകനാണ് അക്രമം നടത്തിയത്. സംഭവത്തിൽ സജി തറയിൽ ചേവായൂർ പൊലീസിൽ പരാതി നൽകി. മുഖത്ത് പരിക്കേറ്റ സജി ആശുപത്രിയിൽ ചികിത്സ തേടി.
ALSO READ: കോയമ്പത്തൂരിൽ ഭാര്യയെ വെടിവെച്ച് കൊന്ന ഭർത്താവ് പാലക്കാടെത്തി ജീവനൊടുക്കി