സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനുമായി സഹകരിച്ചാണ് ധീരം എന്ന പേരില്‍ സൗജന്യ കരാട്ടെ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കമായത്.
കുടുംബശ്രീക്ക് കരുത്തായി ഇനി കരാട്ടെ. കുടുംബശ്രീ അംഗങ്ങളിലെ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനുമായി സഹകരിച്ചാണ് ധീരം എന്ന പേരില്‍ സൗജന്യ കരാട്ടെ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. അംഗങ്ങളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുന്നതിന് പുറമേ വരുമാനം നേടാനും ഈ പദ്ധതി സഹായിക്കുന്നു.
22 വനിതകളാണ് പാലക്കാട് ജില്ലയിലെ ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കി പടിയിറങ്ങുന്നത്. സംസ്ഥാന തലത്തില്‍ പരിശീലനം നേടിയവരാകും ജില്ലാ തലത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുക. പരിശീലനം പൂര്‍ത്തിയാക്കിയവർക്ക് കീഴിൽ ജില്ലയിലെ വിവിധയിടങ്ങളില്‍ പുതിയ ബാച്ച് തുടങ്ങും. 18 മുതല്‍ 35 വയസ് വരെ പ്രായമുള്ള വനിതകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരിശീലന സമയത്ത് ഇവർക്ക് മാസം 1000 രൂപ ലഭിക്കുന്നുണ്ട്. പുതിയ ബാച്ചിന് പരിശീലനം നല്‍കുന്നതിന് ശമ്പളം നല്‍കുകയും ചെയ്യും. ചിറ്റൂര്‍, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളാണ് പരിശീലന കേന്ദ്രങ്ങള്‍. വിദ്യാര്‍ഥികളും, ഉദ്യോഗസ്ഥരും, വീട്ടമ്മമാരും ഈ പദ്ധതിയില്‍ അംഗങ്ങളാണ്. സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ സ്വായത്തമാക്കുവാനും വരുമാനം നേടുവാനും സ്ത്രീകള്‍ക്ക് ലഭിക്കുന്ന അവസരം കൂടിയാണിത്.