മരിച്ച സാബുവിൻ്റെ കുടുംബത്തെ മാനസികമായി സിപിഎം തളർത്തുന്നു. കുടുംബത്തിന് ധാർമികവും നിയമ പരവുമായ പിന്തുണ കോൺഗ്രസ് നൽകുമെന്നും കുഴൽനാടൻ അറിയിച്ചു.
കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് എംഎൽഎ മാത്യു കുഴൽനാടൻ. സർക്കാരും പോലീസും യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നുവെന്നും അന്വേഷണം അട്ടിമറിക്കുന്നുവെന്നും കുഴൽനാടൻ ആരോപിച്ചു. പ്രതികളെ അറസ്സ് ചെയ്യാതെ രക്ഷിക്കുന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു. മരിച്ച സാബുവിൻ്റെ കുടുംബത്തെ മാനസികമായി സിപിഎം തളർത്തുന്നു. കുടുംബത്തിന് ധാർമികവും നിയമ പരവുമായ പിന്തുണ കോൺഗ്രസ് നൽകുമെന്നും കുഴൽനാടൻ അറിയിച്ചു.
ഡിസംബർ 20 നാണ് കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബുവാണ് ജീവനൊടുതക്കിയത്. റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ് സാബു ആത്മഹത്യ ചെയ്തത്.സിപിഎം ഭരിക്കുന്ന ബാങ്കിൽ, ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയ സാബുവിന് തുക നൽകാൻ അധികൃതർ തയ്യാറായില്ല. ഇതാണ് ആത്മഹത്യയ്ക്കു പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേ സമയം വയനാട് എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിലും കുഴൽനാടൻ പ്രതികരിച്ചു. കോടതി നിരീക്ഷണത്തിൽ അന്വേഷണം നടക്കുന്നത് നല്ലതാണെന്നും,സത്യം കൃത്യമായി പുറത്തുവരുമെന്നും കുഴൽനാടൻ പറഞ്ഞു.