58-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചിനെയും 74-ാം മിനിറ്റിൽ ഐബൻബ ഡോഹ്‌ലിങ്ങിനെയും ചുവപ്പ് കാർഡിലൂടെ നഷ്ടമായിട്ടും പോരാട്ടവീര്യം നഷ്ടമാകാതെ ജയിച്ചുകയറാൻ ബ്ലാസ്‌റ്റേഴ്‌സിനായി
74-ാം മിനിറ്റിൽ രണ്ട് പേരെ നഷ്ടമായിട്ടും പഞ്ചാബിനോടുള്ള മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗംഭീര വിജയം. 44-ാം മിനിറ്റിൽ നോഹ സദോയ് നേടിയ പെനാൽറ്റി ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. 58-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചിനെയും 74-ാം മിനിറ്റിൽ ഐബൻബ ഡോഹ്‌ലിങ്ങിനെയും ചുവപ്പ് കാർഡിലൂടെ നഷ്ടമായിട്ടും പോരാട്ടവീര്യം നഷ്ടമാകാതെ ജയിച്ചുകയറാൻ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. പക്ഷേ അവസാന മിനിറ്റ് വരെ ടീം പൊരുതി, നിർണായകമായ ജയവും സ്വന്തമാക്കി. ജയത്തോടെ 15 കളിയിൽ നിന്ന് 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് ഉയർന്നു ടീം. സീസണിലെ അഞ്ചാം ജയമാണ് കേരള ടീം നേടിയത്.
അവസാന കളിയിൽനിന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. റുയ്‌വാ ഹോർമിപാം, ഐബൻബ സിങ് എന്നിവർ ടീമിലെത്തി. സന്ദീപ് സിങ്, പ്രീതം കോട്ടൽ എന്നിവർ പുറത്തിരുന്നു. ഗോൾ വലയ്‌ക്ക് മുന്നിൽ സച്ചിൻ സുരേഷ്. പ്രതിരോധത്തിൽ പ്രീതം കോട്ടൽ, സന്ദീപ് സിങ്, മിലോസ് ഡ്രിൻസിച്ച്, ഹുയ്‌ദ്രോം നവോച്ച സിങ്. മധ്യനിരയിൽ അഡ്രിയാൻ ലൂണ, ഫ്രെഡി ലല്ലാംമാവ്‌മ, ഡാനിഷ് ഫാറൂഖ്. മുന്നേറ്റത്തിൽ നോഹ സദൂയ്, കോറു സിങ്, ക്വാമി പെപ്ര. പഞ്ചാബിന്റെ ഗോൾ കീപ്പർ മുഹീത് ഷബീർ. സുരേഷ് മീട്ടി, മെൽവിൻ അസീസി, പ്രംവീർ സിങ് എന്നിവരുൾപ്പെട്ട പ്രതിരോധം. കയ്‌മിമിതാങ് ലുങ്‌ഡിം, റിക്കി ഷബോങ്, നിഖിൽ പ്രഭു, അഭിഷേക് സിങ് എന്നിവർ മധ്യനിരയിൽ. മുന്നേറ്റത്തിൽ അസ്‌മിർ സുജിച്ച്, മുഹമ്മദ് സുഹൈൽ, നിഹാൽ സുധീഷ് എന്നിവർ.