പുതിയ കോച്ചിന് കീഴിൽ ഒരു ജയവും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്
ഐഎസ്എല്ലിൽ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എവേ മത്സരത്തിൽ പഞ്ചാബ് എഫ്‌സിയാണ് എതിരാളികൾ. മത്സരം രാത്രി ഏഴരയ്ക്ക് തുടങ്ങും. താൽക്കാലിക പരിശീലകൻ ടി.ജി. പുരുഷോത്തമന് കീഴിലാണ് കേരള ബ്ലാസ്റ്റേഴ്സ് പന്തു തട്ടാനിറങ്ങുന്നത്. പുതിയ കോച്ചിന് കീഴിൽ ഒരു ജയവും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
ക്വാമെ പെപ്ര, നോഹ സദോയി, കോറോ സിങ് സഖ്യമാണ് ഇന്ന് കേരളത്തിൻ്റെ ആക്രമണം നയിക്കുക. സച്ചിൻ സുരേഷ് ഗോൾവല കാക്കും. ഫ്രെഡ്ഡി, ലൂണ, ഡാനിഷ് ഫാറൂഖി എന്നിവരാണ് മിഡ് ഫീൽഡിലെ കളി മെനയുക.
സീസണില്‍ പത്ത് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത്. നിലവില്‍ 14 മത്സരങ്ങളില്‍ നാല് വിജയവും 14 പോയിന്റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്‌സ്. ഇടക്കാല പരിശീലകനായി നിയമിക്കപ്പെട്ട ടി.ജി. പുരുഷോത്തമന്‍ തന്നെ ഈ സീസണ്‍ അവസാനിക്കും വരെ ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലകനായി തുടരും.
മറ്റൊരു സഹപരിശീലകന്‍ തോമസ് കോര്‍സും പുരുഷോത്തമനൊപ്പം സീസണില്‍ ടീമിനെ പരിശീലിപ്പിക്കും. മുഖ്യപരിശീലകന്‍ മൈക്കേല്‍ സ്റ്റാറേയെ പുറത്താക്കിയ ശേഷം ഇരുവരും ചേര്‍ന്നാണ് ടീമിനെ ഒരുക്കിയത്.