കലോത്സവ വേദിയിലെ ഓരോ ചലനങ്ങളും അദ്ദേഹത്തിന്റെ ചെവി പിടിച്ചെടുക്കും. കുട്ടികളുടെ ചിരി, കളിപ്പാട്ടങ്ങളുടെ ഒച്ച, മത്സരത്തിനായുള്ള ഒരുക്കം എല്ലാത്തിന്റെയും താളം മാഷ് ആസ്വദിക്കുന്നു...
സംസ്ഥാന സ്കൂൾ കലോത്സവ വേദിയായ എംടി-നിളയില്‍ മോഹിനിയാട്ടം കുട്ടികൾ നിർത്താവിഷ്ക്കാരം ഒരുക്കുമ്പോൾ ചുവടുകൾക്ക് താളം പിടിച്ച് സദസില്‍ ഒരാളിരുപ്പുണ്ടായിരുന്നു. സുഗുണൻ മാഷ്. വേദിയിലെ താളം മുഴുവൻ ഹൃദയത്തിലാണ് അദ്ദേഹം ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്.
Also Read: ഏത് വൈബ്... തന്ത വൈബ്; വരയിലൂടെ ചിരിച്ചും ചിന്തിപ്പിച്ചും കുട്ടി കാര്‍ട്ടൂണിസ്റ്റുകള്‍
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ തഴവ സ്വദേശിയാണ് സുഗുണൻ. ചവറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകന്‍." ഞാൻ ശബ്ദത്തിലൂടെയാണ് കാര്യങ്ങളൊക്കെ മനസിലാക്കാൻ ശ്രമിക്കുന്നത്. കാഴ്ചയുടെ ആ ആസ്വാദ്യത കുറയുമെങ്കിലും കേൾവിയിലൂടെ പരമാവധി ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്", സുഗുണൻ മാഷ് പറയുന്നു. മാഷ് വെറുതെ പറയുന്നതല്ല. കലോത്സവ വേദിയിലെ ഓരോ ചലനങ്ങളും അദ്ദേഹത്തിന്റെ ചെവി പിടിച്ചെടുക്കും. കുട്ടികളുടെ ചിരി, കളിപ്പാട്ടങ്ങളുടെ ഒച്ച, മത്സരത്തിനായുള്ള ഒരുക്കം എല്ലാത്തിന്റെയും താളം മാഷ് ആസ്വദിക്കുന്നു. ആ കേട്ട 'കാഴ്ചകൾ' അത്രയും അദ്ദേഹം മാറോടക്കി പിടിക്കുന്നു.