fbwpx
പാലക്കാട് ജില്ലാ ആശുപത്രിയിലെ കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ ഒഴിവ്: നിലവിലെ ഡോക്ടര്‍ക്ക് അമിത ജോലിഭാരം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം
logo

ന്യൂസ് ഡെസ്ക്

Posted : 18 Mar, 2025 11:06 AM

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആശുപത്രി വികസന സമിതി യോഗം ചേരണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

KERALA


പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ ഒഴിവ് നികത്താനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നു. നിലവിലെ ഡോക്ടര്‍ക്ക് അമിത ജോലി ഭാരം നല്‍കി പ്രശ്‌നത്തിന് താത്കാലിക പരിഹാരം കാണാനാണ് അധികൃതരുടെ ശ്രമം. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആശുപത്രി വികസന സമിതി യോഗം ചേരണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഹൃദ്രോഗികളുടെ ദുരിതം തുടരുകയാണ്. ഒരു ഡോക്ടര്‍ മാത്രമുള്ള കാര്‍ഡിയോളജി വിഭാഗത്തില്‍ ഒരു ഡോക്ടറെ കൂടെ അധികമായി നിയമിക്കണമെന്ന ആവശ്യത്തില്‍ ഇപ്പോഴും തീരുമാനം വൈകുകയാണ്. നിലവില്‍ അമിതജോലി ഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന ഡോക്ടര്‍ക്ക്, കൂടുതല്‍ രോഗികളെ കൂടി നോക്കാനുള്ള നിര്‍ദ്ദേശം നല്‍കി താല്‍ക്കാലിക പരിഹാരത്തിനാണ് അധികൃതര്‍ ശ്രമിക്കുന്നത്. നടപടി വൈകുന്നതില്‍ ആശുപത്രി വികസന സമിതി അംഗങ്ങളും പ്രതിഷേധത്തിലാണ്.


ALSO READ: കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; മൃതദേഹം കിണറ്റിൽ


കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ ആരോഗ്യ വകുപ്പിനെ ബോധ്യപ്പെടുത്തുന്നതില്‍, ജില്ലാ ആശുപത്രി അധികൃതര്‍ക്കും, ഡിഎംഒയ്ക്കും വീഴ്ച പറ്റിയെന്നും ആരോപണമുണ്ട്.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആശുപത്രി വികസന സമിതി യോഗം ചേരണമെന്നും ആവശ്യമുണ്ട്. നടപടി ഇനിയും വൈകിയാല്‍ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

ഒരു കാർഡിയോളജി ഡോക്ടർ മാത്രമുളള ജില്ലാ ആശുപത്രിയിൽ ആഴ്ചയിൽ രണ്ട് ഒപി മാത്രമാണുള്ളത്. ഈ ദിവസങ്ങളിൽ ഒപി ടിക്കറ്റ് കിട്ടാനായി രോഗികൾ ഉൾപ്പടെ രാത്രി മുതൽ ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന സ്ഥിതിയാണ്.

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്ന കാർഡിയോളജി ചീഫ് കൺസൾട്ടന്റ് തിരുവനന്തപുരത്തേയ്ക്കും, കൺസൾട്ടന്റ് എറണാകുളത്തേക്കും മാറിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. നിലവിൽ ഒരു അസിസ്റ്റന്റ് സർജൻ മാത്രമാണ് ആശുപത്രിയിലുള്ളത്. അതുകൊണ്ട് തന്നെ ആഴ്ചയിൽ തിങ്കളും, വ്യാഴവും മാത്രമാണ് ഒ.പിയുള്ളത്.

ഈ ദിവസങ്ങളിൽ എൺപത് പേർക്കാണ് ഒപി ടിക്കറ്റ് നൽകുക. അതുകൊണ്ടു തന്നെ ഒപിയുള്ള ദിവസത്തിന് തലേന്ന് മുതൽ രോഗികൾ ഉൾപ്പടെ ടിക്കറ്റിനായി ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ട അവസ്ഥയാണ്. കാർഡിയോളജി വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ അനുവദിക്കാതെ ഈ ദുരിതത്തിന് മാറ്റമുണ്ടാകില്ലെന്നാണ് രോഗികൾ പറയുന്നത്.

Also Read
user
Share This

Popular

KERALA
WORLD
കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിൻ്റേത് കൊലപാതകം; പ്രതി 12 വയസുകാരി