fbwpx
പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് വർഗീയ ശക്തികേന്ദ്രങ്ങളിൽ മത്സരിക്കുന്നില്ല? വയനാടിന് മതേതര മനസ്: സത്യൻ മൊകേരി
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Oct, 2024 12:13 PM

പ്രാദേശിക വിഷയങ്ങൾ അറിയാത്തവർക്ക് എന്ത് ചെയ്യാനാകുമെന്നും സത്യൻ മൊകേരി പറഞ്ഞു.

KERALA BYPOLL



വയനാട്ടിലെ പ്രശ്നങ്ങൾ ഉയർത്തി പ്രചാരണം നടത്തുമെന്ന് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് ബിജെപി-വർഗീയ ശക്തി കേന്ദ്രങ്ങളിൽ മത്സരിക്കുന്നില്ല. മതേതര മനസുള്ള കേരളത്തിൽ വന്നാണോ മത്സരിക്കേണ്ടതെന്നും സത്യൻ മൊകേരി ചോദിച്ചു.

പ്രിയങ്ക ജയിച്ചാൽ മണ്ഡലത്തിൽ ഉണ്ടാകും എന്ന് എന്താണ് ഉറപ്പ്. പ്രാദേശിക വിഷയങ്ങൾ ഉന്നയിക്കാനാണ് ജനങ്ങൾ ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത്. പ്രാദേശിക വിഷയങ്ങൾ അറിയാത്തവർക്ക് എന്ത് ചെയ്യാനാകുമെന്നും സത്യൻ മൊകേരി പറഞ്ഞു.


ALSO READ: പാലക്കാട് എസ്ഡിപിഐ വോട്ടുകൾ കോൺഗ്രസിന് വേണ്ട, യുഡിഎഫിന് ഡീൽ ജനങ്ങളുമായി; ഷാഫി പറമ്പിൽ ന്യൂസ് മലയാളത്തോട്


പ്രിയങ്കയ്ക്ക് ഇന്ദിരഗാന്ധിയോളം ജനസ്വീകാര്യത ഉണ്ടോ? പ്രിയങ്ക ജയിച്ചാൽ വയനാടിനെ ഉപേക്ഷിക്കില്ലെന്ന് എന്താണ് ഉറപ്പ്. പ്രിയങ്കയെ സാധാരണക്കാർക്ക് കാണാൻ പറ്റുമോ. രാഹുൽ വയനാട്ടിൽ ഉണ്ടായിരുന്നില്ല. രാഹുൽ ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടിയാണ് വയനാട്ടിലേക്ക് വന്നത്. ഇപ്പോൾ പ്രിയങ്കയും ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടുന്നുവെന്നും സത്യൻ മൊകേരി പറഞ്ഞു.

2014 ലെ തെരഞ്ഞെടുപ്പിൽ 20,000 വോട്ടിനു മാത്രമാണ് തോറ്റത്. ആ അടിത്തറ ഇടതുപക്ഷത്തിന് വയനാട്ടിൽ ഉണ്ട്. ഇന്ദിരയും രാഹുലും നേരത്തെയും തൊറ്റിട്ടില്ലേ. വയനാട്ടിലെ രാഹുലിന്റെ വിജയം കോൺഗ്രസ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേടിയതാണെന്നും സത്യൻ മൊകേരി പറഞ്ഞു.

Also Read
user
Share This

Popular

KERALA
WORLD
വ്ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു; മൺകൂനയിൽ കയറിയ ബൈക്ക് മറിഞ്ഞതെന്ന് നിഗമനം