എൻ്റെ പ്രിയ സുഹൃത്തായ ഡൊണാൾഡ് ട്രംപിന് ആശംസകൾ നേരുന്നുവെന്നാണ് മോദിയുടെ ആദ്യ സന്ദേശം
യുഎസിൻ്റെ 47ാമത് പ്രസിഡൻ്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിന് എക്സിലൂടെ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ്റെ പ്രിയ സുഹൃത്തായ ഡൊണാൾഡ് ട്രംപിന് ആശംസകൾ നേരുന്നുവെന്നാണ് മോദിയുടെ ആദ്യ സന്ദേശം. ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരിക്കൽ കൂടി ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും വരാനിരിക്കുന്ന വിജയകരമായ കാലയളവിന് ആശംസകൾ നേരുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
"യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ 47-ാമത് പ്രസിഡൻ്റ് എന്ന നിലയിൽ നിങ്ങളുടെ ചരിത്രപരമായ സ്ഥാനാരോഹണ വേളയിൽ, എൻ്റെ പ്രിയ സുഹൃത്തായ ഡൊണാൾഡ് ട്രംപിന് ആശംസകൾ നേരുന്നു. നമ്മുടെ രണ്ട് രാജ്യങ്ങൾക്കും പ്രയോജനം ചെയ്യുന്നതിനും, ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരിക്കൽ കൂടി ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന വിജയകരമായ കാലയളവിന് ആശംസകൾ," മോദി എക്സിൽ കുറിച്ചു.
ALSO READ: ജനകീയനായി രണ്ടാമൂഴം, അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റു