എന്താണ് പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതിയെന്ന് വ്യക്തമാകാത്ത പശ്ചാത്തലത്തിൽ അക്കാര്യം ചൂണ്ടിക്കാട്ടിയാകും മുഖ്യമന്ത്രിയുടെ വിശദീകരണം.
പാലക്കാട് എലപ്പുള്ളിയിലെ മദ്യ നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷമുയർത്തിയ അഴിമതി ആരോപണത്തിന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി നൽകും.നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലെ മറുപടിക്കിടെ ആയിരിക്കും മുഖ്യമന്ത്രിയുടെ മറുപടി.എന്താണ് പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതിയെന്ന് വ്യക്തമാകാത്ത പശ്ചാത്തലത്തിൽ അക്കാര്യം ചൂണ്ടിക്കാട്ടിയാകും മുഖ്യമന്ത്രിയുടെ വിശദീകരണം.
Also Read; ആശങ്കകള്‍ പരിഹരിക്കും, പദ്ധതിയുമായി മുന്നോട്ടു പോകും; കഞ്ചിക്കോട്ടെ മദ്യ നിർമാണശാലയിൽ നിന്ന് പിന്നോട്ടില്ലെന്ന് എം.വി ഗോവിന്ദന്‍
അതേ സമയം വന്യജീവി ആക്രമണം ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി സഭയിൽ ഉന്നയിക്കുന്നുണ്ട്. പ്രതിപക്ഷവും നിയമസഭയിൽ വിഷയം ചർച്ചയാക്കാനാണ് സാധ്യത.വയനാട് മുണ്ടക്കൈ പുനരധിവാസം,ടിപി വധക്കേസ് പ്രതികൾക്ക് പരോൾ ലഭിച്ചത് അടക്കമുള്ള വിഷയങ്ങൾ ചോദ്യോത്തര വേളയിലും ഉയർന്നു വരും.ഇന്ന് പിരിയുന്ന സഭ ബജറ്റ് അവതരിപ്പിക്കാനായി ഫെബ്രുവരി ഏഴിന് പുനരാരംഭിക്കും.