fbwpx
വീണ്ടും കാട്ടുതീ; ലോസ് ആഞ്ചലസ് കത്തിയമരുന്നു, 2 മണിക്കൂറിൽ 5,054 ഏക്കറിലേറെ പ്രദേശത്ത് തീ പടർന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Jan, 2025 09:41 AM

നഗരത്തിന്റെ 50 മീറ്റർ വടക്കായാണ് കാട്ടുതീ പടരുന്നത്. 2 മണിക്കൂർ കൊണ്ട് 5,054 ഏക്കറിലേറെ സ്ഥലത്ത് തീ വ്യാപിച്ചു. പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

WORLD


ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടു തീ പടരുന്നു. നഗരത്തിന്റെ 80 മീറ്റർ വടക്കായാണ് കാട്ടുതീ പടരുന്നത്. 2 മണിക്കൂർ കൊണ്ട് 5000 ഏക്കറിലേറെ സ്ഥലത്ത് തീ വ്യാപിച്ചെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. തീയണക്കാൻ കൂടുതൽ അഗ്നിരക്ഷാസേന അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കുറച്ചു നാളുകളായി ലോസ് ആഞ്ചലസിൽ തുടർച്ചയായി കാട്ടുതീ പടർന്നു പിടിക്കുന്നുണ്ട്. ഇതിനോടകം തന്നെ പ്രദേശത്ത് കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.


ബുധനാഴ്ചയാണ് ലോസാഞ്ചലസ് വീണ്ടും കാട്ടു തീ ഭീതിയിലായത്. നഗരത്തിൻ്റെ 80 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് വ്യാപിച്ച കാട്ടുതീ, രണ്ട് മണിക്കൂറിൽ 5000 ഏക്കറോളം പ്രദേശത്തെ വിഴുങ്ങി. ആദ്യ മണിക്കൂറുകളിൽ തന്നെ,ഈറ്റൺ ഫയറിൻ്റെ മൂന്നിൽ രണ്ട് വ്യാപ്തിയുള്ള കാട്ടുതീ ആയി ഹ്യൂഗ്സ് അഗ്നിബാധ മാറിക്കഴിഞ്ഞു. കാസ്റ്റേക്ക് തടാകത്തിന് സമീപമാണ് ഹ്യൂഗ്സ് അഗ്നിബാധ വ്യാപിക്കുന്നത്. ഓരോ മണിക്കൂറിലും കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കാട്ടു തീ വ്യാപിച്ചതോടെ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് പുരോഗമിക്കുകയാണ്. 31,0000 പേരെയാണ് അധികൃതർ നിർബന്ധമായി ഒഴിപ്പിക്കുന്നത്. കൂടാതെ 23,000 പേർക്ക് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ലൊസാഞ്ജലസ് കൌണ്ടി ഷെരീഫ് റോബർട്ട് ലൂണ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. 1100 ഓളം അഗ്നിരക്ഷാ സേന പ്രവർത്തകരെ പ്രദേശത്തേക്ക് നിയോഗിച്ചിട്ടുണ്ട്.


Also Read; ലോസ് ആഞ്ചലസ് കാട്ടുതീ: ദുരന്തത്തിൽ നിസഹയാരായി സെലിബ്രിറ്റികൾ; ഹോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകൾ കത്തിനശിച്ചു


പ്രദേശത്തെ വരണ്ട കാറ്റ് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാട്ടുതീയെ തുടർന്ന് സാൻ ഗബ്രിയേൽ പർവതനിരകളിലെ ആഞ്ചലസ് നാഷ്ണൽ ഫോറസ്റ്റ് പാർക്ക് അടച്ചിട്ടുണ്ട്. 9 മാസങ്ങളായി മഴ പെയ്യാത്ത കാലിഫോർണിയയിൽ വരും ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ റിപ്പോർട്ടുകളുണ്ട്. ലോസാഞ്ചലസിൽ ജനുവരി ഏഴിന് ആരംഭിച്ച കാട്ടു തീയിൽ ഇതിനകം 28 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ 16,000ത്തോളം കെട്ടിടങ്ങളും വീടുകളും കത്തിനശിച്ചിട്ടുണ്ട്.

ഹോളിവുഡ് ആസ്ഥാനം മാത്രമല്ല, ഹോളിവുഡ് താരങ്ങളുടെ സ്വപ്നഭൂമി കൂടിയാണ് ലോസ് ആഞ്ചലസ്. മാലിബു ബീച്ചിന് അഭിമുഖമായുള്ള ആഡംബര ഭവനങ്ങളും അവധിക്കാല ബംഗ്ലാവുകളും മലയോരത്തെ ദശലക്ഷങ്ങള്‍ വിലമതിക്കുന്ന എസ്റ്റേറ്റുകളും തൊട്ട് പസഫിക് പാലിസേ‌ഡ്സിലെ താമസക്കാരായിരുന്ന താരങ്ങളുടെ സമ്പാദ്യമായ റിട്ടയർമെന്‍റ് ഹോമുകള്‍ വരെ നേരത്തെ കാട്ടുതീ കവർന്നിരുന്നു.


ആളിപടർന്ന കാട്ടുതീ സെലിബ്രിറ്റികള്‍ക്കും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. ആഡംബര വസതികളും പാരമ്പര്യ ഭവനങ്ങളും അവധിക്കാല ബംഗ്ലാവുകളുമെല്ലാം നഷ്ടപ്പെട്ടതിന്‍റെ ദുഃഖം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചവരില്‍ പാരിസ് ഹില്‍ട്ടനടക്കമുള്ള ധാരാളം താരങ്ങളുണ്ട്.

Also Read
user
Share This

Popular

KERALA
KERALA
വെള്ളം മഴവെള്ള സംഭരണിയില്‍ നിന്ന്; 1200 പ്രദേശവാസികള്‍ക്ക് ജോലി; വിവാദങ്ങളില്‍ വിശദീകരണവുമായി ഒയാസിസ്