മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിൻ്റെ സ്രവ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്.
കേരളത്തിൽ എംപോക്സ് (കുരങ്ങുപനി) സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്സ് രോഗലക്ഷണത്തോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിൻ്റെ സ്രവ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്. ദുബായിൽ നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനാണ് രോഗബാധ. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് സ്രവ സാമ്പിള്‍ പരിശോധനയ്ക്കയച്ചത്.
മറ്റു രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ആശുപത്രികളുടെ പട്ടികയും ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. കൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
.
Read More: കേരളത്തിലും എംപോക്സ്? ലക്ഷണങ്ങളുമായി മലപ്പുറത്ത് യുവാവ് ചികിത്സയിൽ
എംപോക്സിന് ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളും ഒരുക്കിയ ആശുപത്രികളും ബന്ധപ്പെടേണ്ട നമ്പരും
നേരത്തെ, രാജ്യത്ത് എംപോക്സ് ബാധ സംശയിച്ചപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സംശയാസ്പദമായ മുഴുവൻ കേസുകളിലും പരിശോധന വേണമെന്നതുൾപ്പെടെ മുഴുവൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു.
എംപോക്സ്: ലക്ഷണങ്ങൾ എന്തൊക്കെ? എന്തൊക്കെ കരുതല്‍ വേണം? അറിയേണ്ടതെല്ലാം