fbwpx
കൊല്ലുമെന്ന് ഒരു മാസം മുമ്പ് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ്; യുപിയില്‍ ദളിത് കുടുംബത്തെ വെടിവെച്ചു കൊന്ന പ്രതി പിടിയില്‍
logo

ന്യൂസ് ഡെസ്ക്

Posted : 05 Oct, 2024 12:51 PM

കുടുംബത്തെ കൊല്ലുമെന്ന് പ്രതി ഒരു മാസം മുമ്പ് വാട്സ്ആപ്പ് സ്റ്റാസിലൂടെ പ്രഖ്യാപിച്ചിരുന്നു

NATIONAL


ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ദളിത് കുടുംബം വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ സുനില്‍ കുമാര്‍, ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസുള്ള ഇവരുടെ പെണ്‍മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ചന്ദന്‍ വര്‍മ എന്നയാളാണ് പിടിയിലായത്. പൂനം ഭാരതിയുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി പൂനം ഭാരതിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് പറയുന്നു. 


വെള്ളിയാഴ്ച വൈകിട്ടോടെ നോയിഡയ്ക്ക് സമീപമുള്ള ടോള്‍ പ്ലാസയില്‍ വെച്ചാണ് ചന്ദന്‍ വര്‍മയെ പൊലീസ് പിടികൂടുന്നത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും കയ്യില്‍ നിന്ന് തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്നതിനിടയില്‍ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്തത് സംഘര്‍ഷത്തിനിടയാക്കി. ഉന്നം തെറ്റി മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ കാലിനാണ് വെടിയേറ്റത്.

ഡല്‍ഹിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചന്ദന്‍ വര്‍മ പിടിയിലായത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പൂനം പാണ്ഡേയുമായി അടുപ്പത്തിലായിരുന്നതായാണ് ഇയാള്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്നുണ്ടായ സമ്മര്‍ദത്തില്‍ യുവതിയേയും കുടുംബത്തേയും കൊലപ്പെടുത്തുകയായിരുന്നു. ചന്ദന്‍ വര്‍മ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.

Also Read: രണ്ട് മാസം മുമ്പ് ജീവന് ഭീഷണിയുണ്ടെന്ന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല; അമേഠിയില്‍‌ ദളിത് കുടുംബം വെടിയേറ്റ് കൊല്ലപ്പെട്ടു


സ്ഥലത്തു നിന്നും ലഭിച്ച വെടിയുണ്ടകളെല്ലാം ഒരു തോക്കില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പത്ത് തവണയാണ് വെടിയുതിര്‍ത്തത്. കുടുംബത്തിലെ എല്ലാവരേയും കൊലപ്പെടുത്തിയ ശേഷം ചന്ദന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഉന്നംതെറ്റി. വീണ്ടും വെടിയുതിര്‍ക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ചന്ദന്‍ പൊലീസിനോട് പറഞ്ഞു.

Also Read: മുംബൈയിൽ എൻസിപി നേതാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് അജിത് പവാർ വിഭാഗം നേതാവ് സച്ചിൻ കുർമി


അതേസമയം, കുടുംബത്തെ കൊല്ലുമെന്ന് ഇയാള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 12 ന് ചന്ദന്‍ വര്‍മ തന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ അഞ്ച് പേര്‍ ഉടന്‍ മരിക്കുമെന്നും, കാണിച്ചു തരാമെന്നും വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ട പൂനം ഭാരതി രണ്ട് മാസം മുന്‍പ് പൊലീസില്‍ ചന്ദന്‍ വര്‍മയ്‌ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ചന്ദന്‍ വര്‍മയായിരിക്കുമെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

ഓഗസ്റ്റ് 18ന് ഭര്‍ത്താവും മക്കളും ഒരുമിച്ച് റായ് ബറേലിയിലെ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ പോകുന്ന വഴിക്ക് ചന്ദന്‍ വര്‍മ അപമര്യാദയായി പെരുമാറിയെന്നും സുനില്‍ കുമാറിനെ ജാതിപരമായി അധിക്ഷേപിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. ലൈംഗികാതിക്രമം, ജീവന് ഭീഷണി, എസ്സി-എസ്ടി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ ആരോപിച്ചാണ് ഭാരതി പരാതി നല്‍കിയത്. ഈ പരാതി റായ് ബറേലി പൊലീസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു.

KERALA
വയനാട്ടില്‍ അരുംകൊല; ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കഷണങ്ങളാക്കി ബാഗില്‍ ഉപേക്ഷിച്ചു; യുപി സ്വദേശി കസ്റ്റഡിയില്‍
Also Read
user
Share This

Popular

NATIONAL
CRICKET
ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എഎപിക്ക് തിരിച്ചടി; "ആം ആദ്മിയിൽ ഇനി വിശ്വാസമില്ല"; 8 എംഎൽഎമാർ പാർട്ടി വിട്ടു