എം.ടിയുടെ പ്രശസ്തമായ ഉദ്ധരണിയും മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ആലേഖനം ചെയ്യുമെന്ന് വി. ശിവൻകുട്ടി അറിയിച്ചു
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവൻ നായർക്ക് കലോത്സവ വേദിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദരം. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രധാനവേദിയുടെ പേര് എംടി - നിള എന്നാക്കി പുനർനാമകരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് മാറ്റം. നേരത്തെ കലോത്സവ വേദികൾക്ക് നദികളുടെ പേരിടാൻ തീരുമാനിച്ചിരുന്നു.
"അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ, അറിയുന്ന എന്‍റെ നിളാനദിയാണെനിക്കിഷ്ടം"എന്ന എം.ടിയുടെ പ്രശസ്തമായ ഉദ്ധരണിയും മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ആലേഖനം ചെയ്യുമെന്ന് വി. ശിവൻകുട്ടി അറിയിച്ചു.
Also Read: സനാതന ധര്‍മം ജനാധിപത്യവിരുദ്ധം; ശ്രീനാരായണ ഗുരുവിനെ അതിന്റെ ചട്ടക്കൂടില്‍ കെട്ടുന്നത് നിന്ദ: മുഖ്യമന്ത്രി
ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ് കലോത്സവത്തിൻ്റെ പ്രധാന വേദി. 25 വേദികളിലായി 249 ഇനം മത്സരങ്ങളാണ് നടക്കുന്നത്. പ്രധാന വേദിയിൽ 30 ഗ്രീൻ റൂമുകൾ ഉണ്ടാകും. മേളയുടെ ഉദ്‌ഘാടനം ജനുവരി നാലിന് രാവിലെ 10ന് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒൻപതര മിനിറ്റ് ദൈർഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കേരളകലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരം വേദിയിൽ അവതരിപ്പിക്കും.
Also Read: നിക്ഷേപകൻ ജീവനൊടുക്കിയ സംഭവം: സാബുവിന് മാനസികാരോഗ്യ പ്രശ്‌നം ഉണ്ടെന്നല്ല പറഞ്ഞത്: എം. എം. മണി