fbwpx
ബ്ലാസ്റ്റേഴ്സിലെ മലയാളി താരം കെ.പി. രാഹുൽ ഒഡിഷ എഫ്‌സിയിലേക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Jan, 2025 11:35 PM

അതിവേഗമുള്ള നീക്കങ്ങളിലൂടെ എതിരാളികളുടെ പാളയത്തിൽ വിള്ളൽ സൃഷ്ടിക്കാൻ ശേഷിയുള്ള താരമാണ് ഈ തൃശൂരുകാരൻ

FOOTBALL


കേരള ബ്ലാസ്റ്റേഴ്സിലെ മലയാളി സൂപ്പർ താരം കെ.പി. രാഹുൽ ഒഡിഷ എഫ്‌സിയിലേക്ക്. താരത്തിൻ്റെ ട്രാൻസ്ഫർ നടപടികളും സൈനിങ് പൂർത്തിയായെന്നാണ് റിപ്പോർട്ട്. പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുളോയാണ് ഈ നീക്കം പൂർത്തിയായതായി എക്സിലൂടെ അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി ഈ ട്രാൻസ്ഫർ സ്ഥിരീകരിച്ചിട്ടില്ല.


അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് ഗോൾ നേടിയ ഏക ഇന്ത്യൻ താരമാണ് കെ.പി. രാഹുൽ. കഴിഞ്ഞ ആറ് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിൻ്റെ വലതു വിങ്ങറാണ് താരം. അതിവേഗമുള്ള നീക്കങ്ങളിലൂടെ എതിരാളികളുടെ പാളയത്തിൽ വിള്ളൽ സൃഷ്ടിക്കാൻ ശേഷിയുള്ള താരമാണ് ഈ തൃശൂരുകാരൻ.



കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങളുടേയും എതിരാളികളെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള പരുക്കൻ കളിരീതിയുടേയും പേരിൽ ഏറെ വിമർശിക്കപ്പെട്ടിരുന്നു അദ്ദേഹം. ഇന്ത്യൻ സീനിയർ ടീമിലും നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒഡിഷയുമായി രണ്ടു വർഷത്തെ കരാറിലാണ് രാഹുൽ എത്തിയതെന്നാണ് സൂചന. 24കാരനായ രാഹുൽ പ്രവീൺ കന്നോളി, ബിന്ദു ദമ്പതികളുടെ മകനായി തൃശൂരിൽ 2000 മാർച്ച് 16നാണ് ജനനം.

ഹൈദരാബാദ് എഫ്‌സിക്കെതിരെ 2019 നവംബർ 2ന് ഐ‌എസ്‌എല്ലിലെ ആദ്യ ഗോൾ രാഹുൽ കെ.പി നേടി. ഇന്ത്യൻ ആരോസിലൂടെയാണ് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. 2019 മാർച്ച് 19ന് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി അദ്ദേഹം കരാർ ഒപ്പിട്ടു. 2019 ഒക്ടോബർ 24ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ മത്സരത്തിൻ്റെ 54ാം മിനുട്ടിലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിനായി ആദ്യമായി പന്തു തട്ടാനിറങ്ങിയത്.



ALSO READ: ചുവപ്പു കാർഡ് വാങ്ങി രണ്ടുപേരെ നഷ്ടമായിട്ടും നോഹയുടെ ഗോളിൽ ആവേശജയം നേടി കേരള ബ്ലാസ്റ്റേഴ്സ്


KERALA
യുഡിഎഫിലേക്കുള്ള വഴി ഉറപ്പിക്കാന്‍ അന്‍വര്‍; പി.കെ. കുഞ്ഞാലിക്കുട്ടിയേയും പാണക്കാട് തങ്ങളേയും കണ്ടു
Also Read
user
Share This

Popular

NATIONAL
WORLD
ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; എട്ടിന് വോട്ടെണ്ണൽ