ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വലിയ വിജയമാക്കാൻ നമുക്കൊരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു
കേരളം വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായതിൽ അഭിമാനിക്കുന്നുവെന്ന് മലയാളത്തിൻ്റെ പ്രിയതാരം മമ്മൂട്ടി. ആധുനിക വ്യവസായത്തിന് ആവശ്യമായ മാനവ വിഭവ ശേഷിയാണ് കേരളത്തിൻ്റെ കരുത്തെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. നമ്മുടെ യുവാക്കൾക്ക് ഇവിടെ തന്നെ ജോലി ചെയ്യാൻ കഴിയുന്ന വ്യവസായങ്ങൾ വരണം. ഫെബ്രുവരി 21,22 തിയ്യതികളിൽ കൊച്ചിയിൽ നടക്കുന്ന നിക്ഷേപസംഗമം ഇതിനുള്ള വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു.
"ശുദ്ധ വായുവിനാലും, ശുദ്ധജലത്താലും, പ്രകൃതിരമണീയതയിലും,മാനവവിഭവ ശേഷിയിലും സമ്പന്നമായ കേരളത്തിലേക്ക് നിക്ഷേപകരെ ഞാനും സ്വാഗതം ചെയ്യുന്നു" എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഫെബ്രുവരി 21,22 തിയ്യതികളിൽ കൊച്ചിയിൽ നടക്കുകയാണ്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള നിക്ഷേപകരാണ് ഇതിൽ പങ്കാളികളാകുന്നത്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ഈ അതിഥികളെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ വീഡിയോ പങ്കുവച്ചത്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വലിയ വിജയമാക്കാൻ നമുക്കൊരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.