ആക്രമം അഴിച്ചു വിടുന്നതിനായി മാരകമായ ഡ്രോണുകളും മറ്റ് ആയുധങ്ങളും ബോംബുകൾ ഉൾപ്പെടെയുള്ള വെടിക്കോപ്പുകളും വാങ്ങുന്ന ഈ സംഘടനയെ നിരോധിക്കണമെന്നും ആവശ്യമുന്നയിക്കുന്നു
മണിപ്പൂരിൽ പ്രത്യേക ഭരണം രൂപീകരിക്കാൻ നേതൃത്വം നൽകുന്ന കുക്കി ഗ്രൂപ്പിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ. മണിപ്പൂരിലെ വംശീയ കലാപത്തിൽ ഭരണകക്ഷിയായ കുക്കി ഗ്രൂപ്പിൻ്റെ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തെ (ഐടിഎൽഎഫ്) നിരോധിക്കണമെന്നും രാജ്കുമാർ ഇമോ സിംഗ് അഭ്യർത്ഥിച്ചു. ഞായറാഴ്ച മണിപ്പൂരിൽ കുക്കി വിമതർ നടത്തിയ വെടിവയ്പ്പിലും ഡ്രോൺ ആക്രമണത്തിലും രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇമോ സിംഗ് ആരോപണം ഉന്നയിച്ചത് .
ഇന്ത്യയിലെ കലാപകാരികൾ എന്ന് സംശയിക്കുന്നവർ സിവിലിയന്മാർക്ക് നേരെ ബോംബ് വർഷിക്കാൻ ഡ്രോണുകളുടെ റെക്കോർഡ് രേഖപ്പെടുത്തിയ ആദ്യത്തെ ഉപയോഗമായിരുന്നു ഇത്. തിങ്കളാഴ്ച മറ്റൊരു ഡ്രോൺ ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെൻജാം ചിരാംഗിൽ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഒരു വീടിൻ്റെ മേൽക്കൂര തകർത്താണ് ബോംബ് പൊട്ടിത്തെറിച്ചത്.
ALSO READ: ഒറ്റപ്പാലത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു; കടബാധ്യത കാരണം ജീവനൊടുക്കിയതാണെന്ന് പൊലീസ്
മണിപ്പൂർ സംസ്ഥാന നിയമസഭാംഗം എന്ന നിലയിൽ, ഐടിഎൽഎഫ് എന്ന സംഘടനയെ നിരോധിത സംഘടനയായി പ്രഖ്യാപിക്കണമെന്നാണ് രാജ്കുമാർ ഇമോ സിംഗ് ആവശ്യപ്പെടുന്നത്. ഇതൊക്കെ ശരിയാണെങ്കിൽ, ആക്രമം അഴിച്ചു വിടുന്നതിനായി മാരകമായ ഡ്രോണുകളും മറ്റ് ആയുധങ്ങളും ബോംബുകൾ ഉൾപ്പെടെയുള്ള വെടിക്കോപ്പുകളും വാങ്ങുന്ന ഈ സംഘടനയെ നിരോധിക്കണമെന്നും ആവശ്യമുന്നയിക്കുന്നു.
നിരപരാധികളെ ആക്രമിക്കുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് സംഘടന മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ. നിയമപ്രകാരം അവയെ നിരോധിക്കണമെന്നും ഇമോ സിംഗ് പറഞ്ഞു. ഇത് വെറുമൊരു വംശീയ സംഘർഷമല്ലെന്നും ഇത് ഒരു ഭീകരപ്രവർത്തനമാണെന്നും എംഎൽഎ പറഞ്ഞു. നമ്മുടെ രാജ്യത്തിനെതിരെയും , മണിപ്പൂർ സംസ്ഥാനത്തിനെതിരെയും ,നമ്മുടെ രാജ്യത്തെ പൗരന്മാരായ ജനങ്ങൾക്കെതിരെയുള്ള യുദ്ധമാണ് മണിപ്പൂരിൽ നടക്കുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.