fbwpx
കണ്ണൂരിൽ വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകന് ദാരുണാന്ത്യം
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Mar, 2025 10:27 AM

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇരു കാറിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റു

KERALA


കണ്ണൂരിലെ ഇരിട്ടി ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മട്ടന്നൂർ ഉളിയിൽ സ്വദേശി ഫൈജാസാണ് മരിച്ചത്. ഇയാൾ മാപ്പിളപ്പാട്ട് ഗായകനാണ്.  ഇരിട്ടി പുന്നാട് വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം.


കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇരു കാറിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ കാറില്‍ കുടുങ്ങി പോയ ഫൈജാജിനെ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


ALSO READ: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്: വിദ്യാർഥികൾ ക്യാംപസിന് പുറത്തും ലഹരി വിൽപ്പന നടത്തിയെന്ന് മൊഴി

Also Read
user
Share This

Popular

KERALA
MALAYALAM MOVIE
വിഎസിനെ മറന്നോ? ഇടതു നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പിണറായിയുടെ ലേഖനത്തിൽ അച്യുതാനന്ദൻ സർക്കാരില്ല