fbwpx
'കുട്ടികളുടെ പുകവലി നല്ല ശീലമല്ല; എക്‌സൈസ് അതിനെ പ്രോത്സാഹിപ്പിക്കുന്നുമില്ല'; സജി ചെറിയാന് എം.ബി. രാജേഷിന്റെ മറുപടി
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Jan, 2025 07:05 AM

കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് എക്‌സൈസ് വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും മന്ത്രി എം.ബി. രാജേഷ്.

KERALA


കുട്ടികളുടെ പുകവലി നല്ല ശീലമല്ലെന്നും കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് എക്‌സൈസ് വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും മന്ത്രി എം.ബി. രാജേഷ്. യു പ്രതിഭ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസിനെ നിസാരവല്‍ക്കരിച്ച് കൊണ്ട് മന്ത്രി സജി ചെറിയാന്‍ സംസാരിച്ചത് ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

കുട്ടികളുടെ പുകവലിയെ ഒരു തരത്തിലും എക്‌സൈസ് വകുപ്പ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രി സജി ചെറിയാന്‍ എന്തു പറഞ്ഞുവെന്ന് തനിക്കറിയില്ലെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.


ALSO READ: കുട്ടികളല്ലേ കൂട്ടുകൂടി കാണും വലിച്ചും കാണും, അതിത്ര വല്യ കാര്യമാണോ; പ്രതിഭ എംഎൽഎയുടെ മകനെതിരെയുള്ള കഞ്ചാവ് കേസിൽ മന്ത്രി സജി ചെറിയാൻ


കുട്ടികളല്ലേ അവർ കൂട്ടുകൂടിക്കാണും, വലിച്ചും കാണും. അതിത്ര വലിയ കാര്യമാണോ എന്നായിരുന്നു സജി ചെറിയാന്‍ ചോദിച്ചത്. നമ്മുടെ കുട്ടികളല്ലേ. അവര്‍ കൂട്ടുകൂടും. അങ്ങനെയിരുന്നു വര്‍ത്തമാനം പറഞ്ഞു കാണും. ആരാണ്ട് വന്നു പിടിച്ചു. കുട്ടികളായാല്‍ കമ്പനിയടിക്കും പുകവലിക്കും. നമ്മള്‍ ആരും കുട്ടികള്‍ ആകാതെ ആണല്ലോ ഇങ്ങോട്ടുവന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. കായംകുളത്ത് എസ്. വാസുദേവന്‍ പിള്ള അനുസ്മരണത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ചെറുപ്പത്തില്‍ ചെയ്തു കൂട്ടിയ കാര്യങ്ങള്‍ ഓര്‍ത്താല്‍ ഒരു പുസ്തകമെഴുതാം. വല്യ മഹാ അപരാധം ചെയ്ത പോലെയാ പറയുന്നത്. ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. മോശപ്പെട്ട കാര്യം ചെയ്‌തെന്ന് ഒരു കേസിലുമില്ല. ആ എഫ്‌ഐആര്‍ താന്‍ വായിച്ചു നോക്കി. നമ്മള്‍ എല്ലാം വലിക്കുന്നവരല്ലേ. ഞാന്‍ സിഗരറ്റ് വലിക്കും. എം.ടി. കെട്ടുകണക്കിന് ബീഡി വലിക്കുമായിരുന്നുവെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. യു. പ്രതിഭ എംഎല്‍എയും വേദിയിലുണ്ടായിരുന്നു.


ALSO READ: 'മറക്കാന്‍ കഴിയാത്തതുകൊണ്ടല്ലേ വന്നത്'; എംടിയില്ലാത്ത 'സിത്താര'യില്‍ എത്തി മമ്മൂട്ടി


പ്രതിഭ എംഎല്‍എയുടെ മകനടക്കം ഒന്‍പത് യുവാക്കളെയാണ് തകഴിയില്‍ നിന്ന് കുട്ടനാട് എക്‌സൈസ് പിടികൂടിയത്. യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് സംഘം എത്തിയത്. പരിശോധനയില്‍ ഇവരില്‍ നിന്ന് മൂന്നു ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

എക്‌സൈസ് ചട്ടം 27-ാം വകുപ്പ് പ്രകാരം ആണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചെന്നാണ് കേസ്. ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്. മൂന്ന് ഗ്രാം കഞ്ചാവ് മാത്രമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയതെന്ന് എക്‌സൈസ് റിപ്പോര്‍ട്ട്. കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം (ബോങ്ങ്) ഇവരില്‍ നിന്ന് കണ്ടെടുത്തതായും എക്‌സൈസ് അറിയിച്ചിരുന്നു.


KERALA
രണ്ടാം ദിനം ഇഞ്ചോടിഞ്ച് പോരാട്ടം; സംസ്ഥാന സ്കൂൾ കലോത്സവ വേദികളെ ഉണർത്തി നാടകവും ഒപ്പനയും
Also Read
user
Share This

Popular

KERALA
KERALA
പി.വി. അന്‍വർ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡിൽ