fbwpx
ക്രിസ്തുമസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള കുഞ്ഞ്; പേര് ക്ഷണിച്ച് മന്ത്രി വീണാ ജോര്‍ജ്
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Dec, 2024 11:44 AM

പുലര്‍ച്ചെ 5.50 നാണ് 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചത്

KERALA


ക്രിസ്തുമസ് ദിനത്തില്‍ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ നവജാതശിശുവിനെ ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുലര്‍ച്ചെ 5.50 നാണ് 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി വീണാ ജോര്‍ജ് സന്തോഷവാർത്ത പങ്കുവച്ചത്.


ALSO READ: മൂന്ന് വയസുകാരി കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. ക്രിസ്തുമസ് പുലരിയില്‍ ജനിച്ച കുഞ്ഞ് മകള്‍ക്ക് അനുയോജ്യമായ പേര് ക്ഷണിക്കുന്നതായും മന്ത്രി അറിയിച്ചു.

Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം