fbwpx
താമരശേരിയിൽ 13കാരിയെ കാണാതായ സംഭവം: പെൺകുട്ടിയും യുവാവും തൃശൂരിലെന്ന് സൂചന, ലോഡ്ജിൽ മുറി അന്വേഷിച്ച് എത്തിയതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Mar, 2025 09:33 PM

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തൃശൂരിൽ ഉൾപ്പെടെ കൂടുതൽ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം

KERALA


കോഴിക്കോട് താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ 13 കാരിയും യുവാവും തൃശൂരിൽ എന്ന് സൂചന. തൃശൂർ കെഎസ്ആർടിസിക്ക് സമീപം ലോഡ്ജിൽ മുറി അന്വേഷിച്ച് എത്തിയ യുവാവിന്റെയും പെൺകുട്ടിയുടെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.


ALSO READ: ഓപ്പറേഷന്‍ ഡി ഹണ്ട്: സംസ്ഥാനത്ത് മാര്‍ച്ച് 15 ന് അറസ്റ്റിലായത് 284 പേര്‍; പിടികൂടിയത് 35 കിലോ കഞ്ചാവും 26 ഗ്രാം MDMAയും


പതിനാലാം തീയതിയാണ് തൃശൂരിലെ ലോഡ്ജിൽ ഇരുവരും മുറിയെടുക്കാൻ എത്തിയത്. എന്നാൽ പെൺകുട്ടിക്ക് ഐഡി കാർഡ് ഇല്ലാത്തതിനാൽ മുറി അനുവദിക്കാൻ ലോഡ്ജ് ഉടമ തയ്യാറായില്ല. എന്തായാലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തൃശൂരിൽ ഉൾപ്പെടെ കൂടുതൽ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടിക്കൊപ്പം ഉള്ള ചെറുപ്പക്കാരൻ പോക്സോ കേസിൽ മുൻപ് ശിക്ഷ അനുഭവിച്ച ആളാണ്.


ALSO READ: കാട്ടുങ്ങലിലെ ആസൂത്രിത സ്വർണക്കവർച്ച: സഹോദരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ


അഞ്ചു ദിവസം മുൻപാണ് പരീക്ഷയ്ക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ കാണാതായത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല. താമരശേരി സ്വദേശിയായ ചെറുപ്പക്കാരൻ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി എന്നാണ് ലഭിച്ച പ്രാഥമിക വിവരം.

Also Read
user
Share This

Popular

KERALA
KERALA
സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇടിമിന്നല്‍ അപകടം; ജാഗ്രതാ മുന്നറിയിപ്പ്