fbwpx
കൊച്ചിയില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Feb, 2025 12:05 AM

സൈക്കിളില്‍ പോകുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു

KERALA


കൊച്ചിയില്‍ കാണാതായ സ്കൂൾ വിദ്യാർത്ഥിനിയെ കണ്ടെത്തി. സരസ്വതി വിദ്യാനികേതിനിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനി തന്‍വിയെയാണ് കാണാതായത്.  കുട്ടി സൈക്കിളില്‍ പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സൈക്കിളില്‍ പോകുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാണാതായെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ, ഗോശ്രീ പാലത്തിന് സമീപം കുട്ടി നടന്നു പോകുന്നതു കണ്ട നാട്ടുകാരാണ് വിവരം അറിയിച്ചത്. 


വടുതല സ്വദേശികളായ ദമ്പതികളുടെ മകളാണ് തന്‍വി സനീഷ്. പരാതി ലഭിച്ച ഉടനെ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.  വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും മകളെ കാണാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിലിന് ഒപ്പമുണ്ടായിരുന്നു. 



വീടിന് സമീപത്തു വെച്ച് കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

KERALA
എറണാകുളത്ത് കസ്റ്റംസ് അഡിഷണൽ കമ്മീഷണറും സഹോദരിയും അമ്മയും ജീവനൊടുക്കിയ നിലയിൽ; മൃതദേഹങ്ങൾ കാക്കനാട്ടെ ക്വാർട്ടേഴ്സിൽ
Also Read
user
Share This

Popular

KERALA
WORLD
കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ മരണം: അമ്മയുടെ മൃതദേഹം വെള്ളത്തുണികൊണ്ട് മൂടി പൂക്കള്‍ വിതറിയ നിലയില്‍; സമീപം ഹിന്ദിയില്‍ ഒരു കുറിപ്പും