കഫ് സിറപ്പ് കൊണ്ടുവരുന്നത് തമിഴ്നാട്ടിൽ നിന്ന് ആണെന്നും തോട്ടം ഉടമയും ചെത്ത് തൊഴിലാളിയും ന്യൂസ് മലയാളത്തോട് പ്രതികരിച്ചു
പാലക്കാട് ചിറ്റൂർ മേഖലയിൽ കള്ളിൽ കഫ് സിറപ്പ് ചേർക്കുന്നതിൽ നിർണായക വെളിപ്പെടുത്തൽ. കള്ളില്‍ കഫ് സിറപ്പ് കണ്ടെത്തിയ സംഭവത്തില്‍ കലക്കുന്നത് കാലാവധി കഴിഞ്ഞ സിറപ്പെന്ന് കണ്ടെത്തി. കഫ് സിറപ്പ് കലക്കുന്നത് മായം ചേർത്ത കള്ളിൽ സ്വാഭാവികത വരുത്താനാണെന്നും, കഫ് സിറപ്പ് കൊണ്ടുവരുന്നത് തമിഴ്നാട്ടിൽ നിന്ന് ആണെന്നും തോട്ടം ഉടമയും ചെത്ത് തൊഴിലാളിയും ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ALSO READ: 62ാമത് തൃശൂർ പൂരം പ്രദർശനത്തിന് തുടക്കമായി; പൂരം മെയ് ആറിന്
കള്ളിൽ കഫ് സിറപ്പ് കണ്ടെത്തിയ ഷാപ്പുകളുടെ ലൈസൻസ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചിറ്റൂർ മേഖലയിലെ 10 ഷാപ്പുകൾക്കാണ് പൂട്ടുവീണത്. 7 ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. പാലക്കാട് ചിറ്റൂരിലും കള്ളിൽ കഫ് സിറപ്പ് കണ്ടെത്തിയ കള്ള് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. ചിറ്റൂർ മേഖലയിലെ പത്ത് കളള് ഷാപ്പുകളുടെ ലൈസൻസാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസമാണ് 6,7, 8,9 ഗ്രൂപ്പുകളിൽപ്പെട്ട ആറ് കള്ള് ഷാപ്പുകളിൽ നിന്നും കളളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. പാലക്കാട് 7, 8 ഗ്രൂപ്പിൽപ്പെട്ട പത്ത് ഷാപ്പുകളുടെ ലൈസൻസാണ് ഇപ്പോൾ റദ്ദാക്കിയിട്ടുള്ളത്. ഒൻപതാം ഗ്രൂപ്പിൻ്റെ ലൈസൻസ് നേരത്തേ റദ്ദാക്കിയിരുന്നു. ആറാം ഗ്രൂപ്പിൻ്റെ ലൈസൻസി മാറിയതിനാൽ, ഇവരെ ഒഴിവാക്കി.
പാലക്കാട് ജില്ലയിലെ ആറ് ഷാപ്പുകളിലാണ് കഴിഞ്ഞ ദിവസം കള്ളിൽ കഫ് സിറപ്പിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. മീനാക്ഷിപുരം, മോളക്കാട്, അഞ്ചു വെള്ളക്കാട്, ഗോപാലപുരം, കുറ്റിപ്പളളം, വെമ്പ്ര വെസ്റ്റ് എന്നീ ആറ് ഷാപ്പുകളിലാണ് കഫ് സിറപ്പ് സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ചിറ്റൂർ മേഖലയിലെ നാല് ഗ്രൂപ്പിൽപ്പെട്ട കള്ളുഷാപ്പുകളുടെ രാസ പരിശോധന ഫലം വന്നത്. മുൻപും രണ്ട് കളള് ഷാപ്പുകളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ALSO READ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: കെ. രാധാകൃഷ്ണൻ എംപിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്
വിഷയം ഗൗരവമായി കാണുന്നുവെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചിരുന്നു. കർശന നടപടിയുണ്ടാകുമെന്നും, ഷാപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്യും. കേസ് എടുക്കാൻ നിർദ്ദേശം നൽകിയതായും അധികൃതർ അറിയിച്ചിരുന്നു. . 15 കള്ള് ഷാപ്പുകൾ അടച്ചുപൂട്ടുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചിരുന്നു.
2024 സെപ്തംബർ എട്ടിന് ചിറ്റൂർ മേഖലയിലെ അഞ്ച് കളള് ഷാപ്പുകളിൽ നിന്നും ശേഖരിച്ച സാമ്പിളിന്റെ രാസ പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് കഫ് സിറപ്പിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കുറ്റിപ്പള്ളത്തെ TS അൻപത്തിയൊമ്പതാം നമ്പർ ഷാപ്പിൽ നിന്നും വണ്ണാമടയിലെ TS മുപ്പത്തിയാറാം നമ്പർ ഷാപ്പിൽ നിന്നും ശേഖരിച്ച സാമ്പിളിലാണ് കഫ് സിറപ്പായ ബെനാഡ്രിലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.