അംബ്ദേകറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കിടെ പ്രതിപക്ഷം ബഹളം വെക്കുകയും ചെയ്തു.
രാജ്യസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം. കുടുംബമാദ്യം രാജ്യം പിന്നീട് എന്നതാണ് കോണ്‍ഗ്രസിന്റെ നയം, തങ്ങള്‍ക്ക് രാജ്യമാണ് പ്രധാനം. വോട്ടിന് വേണ്ടി ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് പ്രീണിപ്പിച്ചു. അംബേദ്കകറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസെന്നും ഇപ്പോള്‍ ജയ് ഭീം എന്നുച്ചരിക്കാന്‍ നിര്‍ബന്ധിതരായി എന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടി പറയവേയാണ് കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി അതിരൂക്ഷ വിമര്‍ശനമുന്നയിച്ചത്. അംബേദ്കറിനെ അപമാനിച്ച ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. എന്നാല്‍ 'ജയ് ഭീം' എന്ന് ഉച്ചരിക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായിരിക്കുന്നുവെന്നും മോദി വിമര്‍ശിച്ചു. അംബ്ദേകറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കിടെ പ്രതിപക്ഷം ബഹളം വെക്കുകയും ചെയ്തു.
ALSO READ: മധ്യപ്രദേശിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു
കോണ്‍ഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണ്. വോട്ടിന് വേണ്ടി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചു.. രാജ്യത്ത് വിഭജന രാഷ്ട്രീയം ഉയര്‍ത്തി, പല സര്‍ക്കാരുകളെയും അട്ടിമറിച്ചു. അംബേദ്കകറെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ പദ്ധതിയിട്ടവരാണ് കോണ്‍ഗ്രസെന്നും, ആ മഹാപ്രസ്ഥാനം തകര്‍ന്നു കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. ഞങ്ങള്‍ രാജ്യമാണ് പ്രധാനമെന്ന് പറയുമ്പോള്‍ കുടുംബമായിരുന്നു കോണ്‍ഗ്രസിന് പ്രധാനം. സഭയില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ വികസന മുന്നേറ്റങ്ങളെയും നടപടികളെയും എണ്ണിപ്പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം.
ഒബിസി, ദലിത് വിഭാഗത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാരാണിത്. 30 വര്‍ഷത്തോളം ദലിത് എംപിമാരെ നിശബ്ദരാക്കപ്പെട്ടു സഭയിലെന്നും മോദി പറഞ്ഞു. അംബ്ദേകറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കിടെ പ്രതിപക്ഷം ബഹളം വെക്കുകയും ചെയ്തു.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ അടക്കമുളളവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയാണ് കേന്ദ്രം. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തുവെന്നും മോദി രാജ്യസഭയില്‍ വ്യക്തമാക്കി.