കണ്ണൂര്‍ സ്വദേശിയായ അനാമിക ദയാനന്ദ സാഗര്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു.
കര്‍ണാടകയില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പാളിനും അസിസ്റ്റന്റ് പ്രൊഫസര്‍ക്കും സസ്‌പെന്‍ഷന്‍. രാമനഗര ദയാനന്ദ സാഗര്‍ കോളജിലെ പ്രിന്‍സിപ്പല്‍ സന്താനം സ്വീറ്റ് മേരി റോസ്, അസിസ്റ്റന്റ് പ്രൊഫസര്‍ സുജാത എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
ഇരുവരുടെയും മാനസിക പീഡനത്തെ തുടര്‍ന്നാണ് അനാമിക ആത്മഹത്യ ചെയ്തതെന്ന് കുടുംബവും സഹപാഠികളും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള മാനേജ്‌മെന്റ് നടപടി.
കണ്ണൂര്‍ സ്വദേശിയായ അനാമിക ദയാനന്ദ സാഗര്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞ ദിവസമാണ് അനാമിക ജീവനൊടുക്കിയ വാര്‍ത്ത പുറത്തുവന്നത്. അനാമികയെ ചൊവ്വാഴ്ച ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.