fbwpx
ദൃശ്യം 3യുടെ തിരക്കഥ പൂര്‍ത്തിയായോ? മറുപടി നല്‍കി മോഹന്‍ലാല്‍
logo

ന്യൂസ് ഡെസ്ക്

Posted : 22 Mar, 2025 02:31 PM

അടുത്തിടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നിരുന്നു

MALAYALAM MOVIE


മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊന്നാണ് ദൃശ്യം 3. അടുത്തിടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നിരുന്നു. ജോര്‍ജ്കുട്ടിയുടെ മൂന്നാം വരവിനായി എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ദൃശ്യം 3യുടെ തിരക്കഥയെ കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. പിങ്ക് വില്ലയ്ക്കും ഹോളിവുഡ് റിപ്പോര്‍ട്ടറിനും നല്‍കിയ അഭിമുഖങ്ങളിലാണ് മോഹന്‍ലാല്‍ സിനിമയെ കുറിച്ച് സംസാരിച്ചത്.

'ദൃശ്യം 3യുമായി വരാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ ജീത്തുവിന്റെ തലയിലാണ്. എന്തായാലും ഞങ്ങള്‍ക്ക് അത് ചെയ്‌തെ പറ്റു. കാരണം നിങ്ങളെ പോലെ നിരവധി പേര്‍ ഇത് ചോദിക്കുന്നുണ്ട്', മോഹന്‍ലാല്‍ ഹോളിവുഡ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'സിനിമ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി അത് ചെയ്‌തേ പറ്റൂ. ചിലപ്പോള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. അത് അത്ര എളുപ്പമല്ല. ജീത്തുവിന് ദൃശ്യം 3യെ കുറിച്ച് ഐഡിയയുണ്ട്. അതിന് ശേഷം എമ്പുരാന്‍ 3 ഞങ്ങള്‍ ചെയ്യും', മോഹന്‍ലാല്‍ പിങ്ക് വില്ലയോട് പറഞ്ഞു.

ALSO READ: 'ഒരു വര്‍ഷമായി സിനിമയുടെ ഭാഗമാണ്'; എസ് എസ് രാജമൗലി ചിത്രത്തില്‍ താനുമുണ്ടെന്ന് പൃഥ്വിരാജ്


2013ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഒരു ക്രൈം ത്രില്ലറാണ്. 2021ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. ദൃശ്യം ദി റിസംഷന്‍ എന്നായിരുന്നു രണ്ടാം ഭാഗത്തിന്റെ പേര്.

അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, ആശാ ശരത്, ഇര്‍ഷാദ്, റോഷന്‍ ബഷീര്‍, അനീഷ് ജി മേനോന്‍, കുഞ്ചന്‍, കോഴിക്കോട് നാരായണന്‍ നായര്‍, പി ശ്രീകുമാര്‍, ശോഭ മോഹന്‍, കലഭാവന്‍ റഹ്‌മാന്‍, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ, സോണി ജി സോളമന്‍, പ്രദീപ് ചന്ദ്രന്‍, അരുണ്‍ എസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ വേഷമിട്ടിരുന്നു. രണ്ടാം ഭാഗത്തിലും ഇവര്‍ മിക്കവരുമുണ്ടായിരുന്നു. തിരക്കഥ എഴുതിയതും ജീത്തു ജോസഫാണ്.

സംഗീതം പകര്‍ന്നത് വിനു തോമസാണ്. അനില്‍ ജോണ്‍സണാണ് പശ്ചാത്തല സംഗീതം, സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. നിര്‍മാണം ആശിര്‍വാദ് സിനിമാസ് ആണ്.

NATIONAL
ദിശ സാലിയൻ്റെ മരണം: ആദിത്യ താക്കറെയ്‌ക്കെതിരെയുള്ള ആരോപണത്തിൽ മഹായുതി സഖ്യത്തിൽ അഭിപ്രായഭിന്നത
Also Read
user
Share This

Popular

IPL 2025
KERALA
IPL 2025 | 'റോയല്‍' തുടക്കം, ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് RCB