36 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 59 റണ്ണുകളുമായി കോഹ്‌ലി പുറത്താകാതെ നിന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 18-ാം സീസണിന്റെ ആദ്യ മത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ 175 റണ്‍സ് വിജയലക്ഷ്യം 3.4 ഓവര്‍ ബാക്കി നില്‍ക്കെ ആര്‍സിബി മറികടന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ വീരാട് കോഹ്‌ലിയും സഹ ഓപ്പണറായി ഇറങ്ങിയ ഫില്‍ സോള്‍ട്ടും അര്‍ധ സെഞ്ചുറികള്‍ ആണ് കളിയെ വിജയത്തിലേക്കെത്തിച്ചത്. 36 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 59 റണ്ണുകളുമായി കോഹ്‌ലി പുറത്താകാതെ നിന്നു. ഫില്‍ സോള്‍ട്ട് 31 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സുമടക്കം 56 റണ്‍സ് സ്‌കോര്‍ ചെയ്ത് പുറത്തായി.
ASO READ: IPL 2025 | കമന്റേറ്റേഴ്‌സ് പാനലില്‍ ഇത്തവണ ഇര്‍ഫാന്‍ പഠാനില്ല
രജത് പട്ടീദാര്‍ 16 പന്തില്‍ 34 റണ്‍ സ്‌കോര്‍ ചെയ്തതോടെ ആര്‍സിബി 15 ഓവറില്‍ 157 റണുകള്‍ സ്വന്തമാക്കിയിരുന്നു. സഹ ഓപ്പണറായി ഇറങ്ങിയ ഫില്‍ സാള്‍ട്ട് കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ താരമായിരുന്നു. ആദ്യം മന്ദഗതിയിലായിരുന്നു കൊല്‍ക്കത്തയുടെ കളി ആരംഭിച്ചത്. ക്യാപ്റ്റന്‍ അജിൻക്യ രഹാനെ നേടിയ അര്‍ധ സെഞ്ചുറിയാണ് കളിയെ തിരികെ ആവേശത്തിലേക്ക് കൊണ്ടു വന്നത്. 20 ഓവര്‍ അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്ണുകളാണ് കൊല്‍ക്കത്ത നേടിയത്.
അജിന്‍ക്യ രഹാനെ 31 പന്തില്‍ 56ഉം സുനില്‍ നരെയ്ന്‍ 26 പന്തില്‍ 44ഉം റണ്‍സെടുത്തു. കൊല്‍ക്കത്തയുടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പണ്ഡ്യയാണ് കളിയിലെ താരം. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്ണുകളാണ് കൊല്‍ക്കത്ത നേടിയത്. 10 ഓവറില്‍ 2 വിക്കറ്റിന് 107 എന്ന ശക്തമായ നിലയില്‍ നിന്നാണ് കൊല്‍ക്കത്ത 174ല്‍ ഒതുങ്ങിയത്.