fbwpx
എംപോക്‌സ്: നൈജീരിയയിൽ വാക്‌സിനേഷൻ ഒക്ടോബറിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Sep, 2024 07:56 AM

അന്താരാഷ്ട്ര വികസനത്തിനുള്ള അമേരിക്കൻ ഏജൻസിയിൽ നിന്നും പ്രതിരോധ മരുന്നുകൾ ലഭിച്ച സാഹചര്യത്തിലാണ് എംപോക്സിനെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നൈജീരിയൻ സർക്കാർ തയ്യാറെടുക്കുന്നത്

WORLD


നൈജീരിയയിൽ എംപോക്സിനെതിരെയുള്ള വാക്‌സിനേഷൻ ഒക്ടോബറിൽ ആരംഭിക്കും. അന്താരാഷ്ട്ര വികസനത്തിനുള്ള അമേരിക്കൻ ഏജൻസിയിൽ നിന്നും പ്രതിരോധ മരുന്നുകൾ ലഭിച്ച സാഹചര്യത്തിലാണ് എംപോക്സിനെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നൈജീരിയൻ സർക്കാർ തയ്യാറെടുക്കുന്നത്. ഒക്ടോബർ ആദ്യവാരം മുതൽ പ്രതിരോധ കുത്തിവെപ്പ് നൽകും. വാക്‌സിനേഷൻ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയതായി നൈജീരിയൻ പ്രാഥമിക ആരോഗ്യ സംരക്ഷണ വികസന ഏജൻസി മാധ്യമങ്ങളെ അറിയിച്ചു.

READ MORE: സംസ്ഥാനത്ത് വീണ്ടും ഡങ്കിപ്പനി മരണം; മരിച്ചത് കൊച്ചി മരട് സ്വദേശിനി മേരി സാൻ്റിയ

പ്രതിരോധ മരുന്നുകൾ ലഭിച്ചെങ്കിലും രാജ്യത്തുടനീളം വിതരണം ചെയ്യാൻ കഴിയില്ലെന്ന് ഭരണകൂടം വ്യക്തമാക്കി. ആദ്യഘട്ടത്തിൽ അഞ്ച് സംസ്ഥാനങ്ങളിലായി 10,000 ഡോസ് വാക്സിനായിരിക്കും നൽകുക. കൂടുതൽ മരുന്ന് എത്തിക്കാനുള്ള നീക്കം നടക്കുന്നതായും ഏജൻസി അറിയിച്ചു. രാജ്യത്ത് ഇതുവരെ 40 എംപോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധയെത്തുടർന്ന് ഇതുവരെയും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

READ MORE: ആറ് മരണം, നൂറിലധികം പേർക്ക് പരുക്ക്, ജപ്പാനിൽ നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്

രോഗത്തിന് തടയിടാൻ അടിയന്തിര ടെൻഡർ അടിസ്ഥാനത്തിൽ വാക്സിൻ ഉത്പാദകരിൽ നിന്നും പ്രതിരോധ മരുന്നുകൾ രാജ്യങ്ങളിലേക്ക് എത്തിക്കാൻ യൂനിസെഫ് പദ്ധതിയിടുന്നുണ്ട്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത കോംഗോയിൽ ഇതുവരെ ഈ വർഷം 18000ത്തോളം എംപോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 629ഓളം എംപോക്സ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

READ MORE: നൂറ്റാണ്ടുകൾ പഴക്കമുള്ള ഉത്സവത്തിൽ പങ്കെടുക്കണമെന്ന് ബിഷ്ണോയ് സമുദായം; ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി

WORLD
യെമനിലെ പവർ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം; ഒരാൾ കൊല്ലപ്പെട്ടു
Also Read
user
Share This

Popular

KERALA
NATIONAL
പത്തനംതിട്ടയിൽ കായികതാരത്തെ പീഡിപ്പിച്ച കേസ്: പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തൽ; 10 പേർ കൂടി കസ്റ്റഡിയിൽ